സ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി: ജില്ലാതല ക്വിസ് മത്സരം
Tuesday, October 21, 2014 12:40 AM IST
തിരുവനന്തപുരം: സ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്കൂള്‍തല ക്വിസ് മത്സരങ്ങളുടെ ജില്ലാതല എലിമിനേഷന്‍ റൌണ്ട് മത്സരങ്ങള്‍ 25നും ഫൈനല്‍ മത്സരങ്ങള്‍ നവംബര്‍ ഒന്നിനും സംസ്ഥാനതല ഫൈനല്‍ മത്സരം നവംബര്‍ 22നും നടക്കും. സംസ്ഥാനത്തെ സ്റേറ്റ് സിലബസിലുള്ള മുഴുവന്‍ ഹൈസ്ക്കൂളുകളിലേയും എട്ട്, ഒമ്പത് ക്ളാസുകളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുക്കൊണ്ടുള്ള മെഗാ ക്വിസ് മത്സരമാണ് കചഉകഅ എകഞടഠ ഗചഛണഘഋഉഏഋ ഒഡചഠ 2014 എന്ന പേരില്‍ നടത്തുന്നത്.


ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യരായ എല്ലാ സ്കൂള്‍ ടീമുകളും ംംം.ൌറലിുീഹശരലരമറല.ീൃഴ എന്ന വെബ്സൈറ്റില്‍ കഎഗഒ 2014 എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്ട്രേഷന്‍ ഫോം ഡൌണ്‍ലോഡ് ചെയ്ത് ശരിയായ രീതിയില്‍ പൂരിപ്പിച്ച് അതാത് ജില്ലകളിലെ ഉചഛ മാര്‍ക്ക് ലാമശഹ മുഖാന്തിരമോ നേരിട്ടോ 23-നുള്ളില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്വിസ് കോ-ഓര്‍ഡിനേറ്റര്‍ അസിസ്റന്റ് പോലീസ് കമ്മീഷണര്‍ എം. രമേഷ് കുമാറുമായി ബന്ധപ്പെടാം. (9447379253, 9497990062)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.