സയന്‍സ് കൌണ്‍സിലില്‍ ഇന്റര്‍വ്യൂ 23ന്
Tuesday, October 21, 2014 12:41 AM IST
തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിനു കീഴിലുള്ള കേരള സ്റേറ്റ് സെന്റര്‍ ഫോര്‍ അസിസ്റീവ് ടെക്നോളജിയുടെ ഫറൂഖ് കോളജിലെ പരിശീലന കേന്ദ്രത്തിലേക്ക് കൌണ്‍സലര്‍ കം ട്രെയിനര്‍, ട്രെയിനര്‍, അസിസ്റന്റ് ട്രെയിനര്‍, ഡിടിപി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് വാക്ക് -ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ പട്ടത്തുള്ള കെഎസ്സിഎസ്ടിഇ ആസ്ഥാനത്താണ് ഇന്റര്‍വ്യൂ. കാഴ്ചവൈകല്യം ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. കരാറടിസ്ഥാനത്തിലാണു നിയമനം.

എംഎസ്ഡബ്ള്യൂ അല്ലെങ്കില്‍ മനഃശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് കൌണ്‍സലര്‍ കം ട്രെയിനര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രതിമാസം 25000 രൂപയാണ് ശമ്പളം. ബിരുദവും മലയാളം, ഇംഗ്ളീഷ്, ഹിന്ദി എന്നീ ഭാഷകളില്‍ പ്രാവീണ്യവുമുള്ളവര്‍ക്ക് ട്രെയിനര്‍, അസിസ്റന്റ് ട്രെയിനര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം. ട്രെയിനര്‍ക്ക് 20000 രൂപയും അസിസ്റന്റ് ട്രെയിനര്‍ക്ക് 16000 രൂപയുമാണു പ്രതിമാസ ശമ്പളം. കാഴ്ച വൈകല്യം ഉള്ളവര്‍ക്കു വേണ്ടിയുള്ള തൊഴില്‍ കണ്െടത്തുന്നതില്‍ വൈദഗ്ധ്യം അഭിലഷണീയം.


ബിരുദവും എംഎസ് ഓഫീസ്, ഡോക്യുമെന്റ് സ്കാനിംഗ് ആപ്ളിക്കേഷനുകള്‍ എന്നിവയില്‍ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് ഡിടിപി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ശമ്പളം 14000 രൂപ.

കൌണ്‍സലര്‍ കം ട്രെയിനര്‍, ട്രെയിനര്‍, അസിസ്റന്റ് ട്രെയിനര്‍ എന്നീ തസ്തികകളിലേക്കുള്ള ഇന്റര്‍വ്യൂ വ്യാഴാഴ്ച രാവിലെ പത്തുമണി മുതല്‍ രണ്ടു മണിവരെയും ഡിടിപി ഓപ്പറേറ്റര്‍മാരുടെ ഇന്റര്‍വ്യൂ രണ്ടുമണിക്ക് ശേഷവുമായിരിക്കും. വിശദവിവരങ്ങള്‍ക്ക് 0471-2548238/206 എന്ന നമ്പരില്‍ ബന്ധപ്പെടുകയോ ംംം.സരെലെേ.സലൃമഹമ.ഴ്ീ.ശി സന്ദര്‍ശിക്കുകയോ ചെയ്യുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.