കണ്ണൂര്‍ സ്പോര്‍ട്സ് ഹോസ്റല്‍ ആദിവാസി കോളനിക്കു സമമെന്ന് ഐഎംഎ
Tuesday, October 21, 2014 12:18 AM IST
കണ്ണൂര്‍: താവക്കരയിലെ പെണ്‍കുട്ടികളുടെ സ്പോര്‍ട്സ് ഹോസ്റലില്‍ ആദിവാസി കോളനിക്കു സമാനമായ അവസ്ഥയാണുള്ളതെന്ന് ഐഎംഎ റിപ്പോര്‍ട്ട്. പോഷകാഹാര കുറവുമൂലം കായികതാരങ്ങളായ 90 ശതമാനം വിദ്യാര്‍ഥിനികളിലും അനീമിയയുടെ ലക്ഷണം കണ്െടത്തിയതായി ഇവരെ പരിശോധിച്ചതില്‍നിന്നു വ്യക്തമായതായി റിപ്പോര്‍ട്ടിലുണ്ട്.

സ്പോര്‍ട്സ് ഹോസ്റലിലെ വിദ്യാര്‍ഥിനികളുടെ ഭക്ഷണത്തില്‍ അയേണ്‍, സിങ്ക്, വിറ്റാമിന്‍-ഇ എന്നിവയുള്ള ഭക്ഷ്യവസ്തുകള്‍ കൂടുതല്‍ ഉള്‍പ്പെടുത്തണമെന്നു കാണിച്ചുള്ള റിപ്പോര്‍ട്ട് ഇന്നു ജില്ലാ കളക്ടര്‍ക്കു നല്കുമെന്ന് ഐഎംഎ കണ്ണൂര്‍ ബ്രാഞ്ച് സെക്രട്ടറി ഡോ.കെ. റാം മോഹന്‍ പറഞ്ഞു.

ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം സ്പോര്‍ട്സ് ഹോസ്റലിലെ വിദ്യാര്‍ഥിനികള്‍ക്കായി ഐഎംഎ ഞാറാഴ്ച സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഡോ. ഫിറോസ് (ത്വക്ക്രോഗം), ഡോ. മേരി ഉമ്മന്‍ (നേത്രരോഗം), ഡോ. ശാന്താ രാജേന്ദ്രന്‍, ഡോ. രജിഷ (ഇരുവരും ഗൈനക്കോളജി) ഡോ. പി. വിനോദ് കുമാര്‍, (അസ്ഥിരോഗ വിഭാഗം) എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. പോഷകാഹാരത്തിന്റെ അഭാവം കാരണം രക്തക്കുറവാണു വിദ്യാര്‍ഥികളില്‍ പ്രധാനമായും കണ്െടത്തിയത്.

പരിഷ്കൃത സമൂഹത്തില്‍ കാണാനാവാത്ത വൃത്തിഹീനമായ അവസ്ഥയാണു നഗരഹൃദയത്തിലെ ഹോസ്റലില്‍ കാണാന്‍ കഴിഞ്ഞതെന്നും റിപ്പോര്‍ട്ടിലുണ്ട്. ശുചിത്വമില്ലായ്മയാണു ത്വക്ക് രോഗങ്ങള്‍ക്കു പ്രധാന കാരണം. ബാക്ടീരിയ, ഫംഗസ് തുടങ്ങിയവ കൊണ്ടുണ്ടാകുന്ന രോഗങ്ങളും ഇതില്‍ ഉള്‍പ്പെടും.

മിക്കവരിലും സ്കാബീസ് രോഗമാണു കാണാന്‍ കഴിഞ്ഞത്. കുട്ടികള്‍ക്കിടയില്‍ ചെങ്കണ്ണ് രോഗവും വ്യാപകമായിരുന്നു. തുടര്‍ന്നു വിശദമായ പരിശോധനങ്ങളും ചികിത്സകളും ഐഎംഎ വാഗ്ദാനം ചെയ്തു.

കുടിവെള്ളം ഉപയോഗയോഗ്യമല്ലെന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ചത്തേക്കു ഹോസ്റല്‍ അടച്ചിട്ടിരിക്കുകയാണ്. കിണര്‍വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യവും പൈപ്പുവെള്ളത്തില്‍ അയേണിന്റെ അംശവും കൂടുതലാണെന്നു പരിശോധനയില്‍ വ്യക്തമായിരുന്നു.

ബ്ളീച്ചിംഗ് പൌഡറിട്ട് വെള്ളം ഉടന്‍ ശുചീകരിക്കും. ഹോസ്റല്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ പരിമിതമായ സ്ഥലത്തു 190 വിദ്യാര്‍ഥിനികളാണു താമസിക്കുന്നത്. ഒരു മുറിയില്‍ 12 കുട്ടികള്‍ വരെ ഞെരുങ്ങിയാണു താമസിക്കുന്നത്. കക്കൂസ്, കുളിമുറി സൌകര്യവും ഇവിടെ പരിമിതമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.