പ്രണയം നിരസിച്ച വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ സംഭവം: പ്രതി കുറ്റക്കാരന്‍
പ്രണയം നിരസിച്ച വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ സംഭവം: പ്രതി കുറ്റക്കാരന്‍
Wednesday, October 22, 2014 12:38 AM IST
തലശേരി: പ്രണയാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നു ചിറക്കര സ്വദേശിനിയും തലശേരി ക്രൈസ്റ് കോളജിലെ വിദ്യാര്‍ഥിനിയുമായിരുന്ന ഷഫ്നയെ (19) വീട്ടുമുറ്റത്തിട്ടു വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ എരഞ്ഞോളി മോറക്കുന്നിലെ തൌഫീക്ക് മന്‍സിലില്‍ ചെറിയപറമ്പത്ത് മുഹമ്മദ് അഫ്സല്‍ (37) കുറ്റക്കാരനാണെന്നു കോടതി കണ്െടത്തി. ശിക്ഷ ഈ മാസം 23ന് തലശേരി അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി. ജയറാം പ്രഖ്യാപിക്കും. ഇന്ത്യന്‍ ശിക്ഷാനിയമം 302, 447 എന്നീ വകുപ്പുകള്‍ പ്രകാരമാണു പ്രതിയെ കുറ്റക്കാരനെന്നു കോടതി കണ്െടത്തിയത്.

2004 ജനുവരി 23നായിരുന്നു കേസിനാസ്പദമായ സംഭവം. മകളെ കൊലപ്പെടുത്തിയതിനു സാക്ഷിയായ മാതാവ് ഉള്‍പ്പെടെ 21 സാക്ഷികളെയാണു കോടതിയില്‍ വിസ്തരിച്ചത്. കൊലയ്ക്കുപയോഗിച്ച ആയുധങ്ങളുള്‍പ്പെടെ 12 തൊണ്ടി മുതലുകളും 25 രേഖകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. കൊലപാതകത്തിനുശേഷം അറസ്റിലാവുകയും തുടര്‍ന്നു ജാമ്യത്തിലിറങ്ങി മുങ്ങുകയും ചെയ്ത പ്രതിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ കേരള പോലീസ് കുവൈറ്റില്‍നിന്ന് അറസ്റ് ചെയ്തു തലശേരിയിലെത്തിക്കുകയായിരുന്നു. കേസില്‍ പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കെ. വിശ്വനും പ്രതിഭാഗത്തിനു വേണ്ടി അഡ്വ.സി.കെ. ശ്രീധരനുമാണു ഹാജരായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.