വിദ്യാര്‍ഥി സംരംഭകത്വം: സ്റാര്‍ട്ട് അപ് പോളിസി ഡിസംബറില്‍ പ്രഖ്യാപിക്കും
Wednesday, October 22, 2014 12:41 AM IST
തിരുവനന്തപുരം: സ്റാര്‍ട് അപ് പോളിസി ഡിസംബറില്‍ പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് തൈക്കാട് ഗസ്റ് ഹൌസില്‍ ചേര്‍ന്ന വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ തീരുമാനമായി.

വിദ്യാര്‍ഥി സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ 20 ശതമാനം അറ്റന്‍ഡന്‍സ് ആനുകൂല്യവും നാലു ശതമാനം ഗ്രേസ് മാര്‍ക്കും നല്‍കും. സ്റാര്‍ട് അപ് പോളിസിയുടെ കരട് ചര്‍ച്ച ചെയ്ത യോഗം ഈ തീരുമാനം എല്ലാ സര്‍വകലാശാലകളിലും നടപ്പാക്കാനും ഇതിനായി ഏകീകൃത സംവിധാനങ്ങള്‍ ഒരുക്കാനും തീരുമാനിച്ചു. എല്ലാ സര്‍വകലാശാലകള്‍ക്കും ഇന്‍ക്യുബേറ്റര്‍ തുടങ്ങാന്‍ ഈ സാമ്പത്തിക വര്‍ഷം ഒരു കോടി രൂപ അനുവദിക്കും. അടുത്ത വര്‍ഷം മുതല്‍ കോളജ് തലത്തില്‍ ബിസിനസ് ഇന്‍ക്യുബേറ്റര്‍ ആരംഭിക്കാന്‍ ഫണ്ട് നല്‍കും ഇതുസംബന്ധിച്ച് യൂണിവേഴ്സിറ്റികള്‍ ഉടന്‍ ഭരണപരമായ തീരുമാനങ്ങളെടുക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.