ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു
ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു
Wednesday, October 22, 2014 12:23 AM IST
കോട്ടയം: ദേശീയപാത 220 ല്‍ പാമ്പാടി പന്ത്രണ്ടാംമൈലിനു സമീപം കോത്തല യില്‍ ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ടു വിദ്യാര്‍ഥികള്‍ മരണമടഞ്ഞു. വെച്ചൂച്ചിറ ചെരിവുകാലായില്‍ ടോണി (20), വെച്ചൂച്ചിറ മണക്കന്‍താഴെ അജിത് (20) എന്നിവരാണു മരിച്ചത്.


ഇന്നലെ വൈകുന്നേരം 4.15-നായിരുന്നു അപകടം. കോട്ടയത്തുനിന്നു വെച്ചൂച്ചിറയ്ക്കു വരുന്ന ബൈക്കില്‍ കോട്ടയത്തേക്കു വരികയായിരുന്ന മാനവ് സ്വകാര്യബ സ് ഇടിച്ചാണ് അപകടം. അപകടത്തെത്തുടര്‍ന്നു നിയന്ത്രണംവിട്ട സ്വകാര്യബസ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി. ടോണി കോട്ടയം സിഎംഎസ് കോളജ് വിദ്യാര്‍ഥിയാണ്.


അജിത് തേനിയില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയാണ്. അജിത്തിന്റെ മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയിലും ടോണിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.