എസ്ബിയില്‍ മലയാളഭാഷ ദേശീയ സെമിനാര്‍
Wednesday, October 22, 2014 12:45 AM IST
ചങ്ങനാശേരി: എസ്ബി ഓട്ടോണമസ് കോളജില്‍ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മലയാള ഭാഷ വര്‍ത്തമാനത്തിന്റെ ചരിത്രം എന്ന വിഷയത്തിലുള്ള ദേശീയ സെമിനാര്‍ നാളെ മുതല്‍ 25 വരെ തീയതികളില്‍ മാര്‍ പടിയറ ഹാളില്‍ നടക്കും. നാളെ രാവിലെ 9.30നു ചരിത്രകാരന്‍ ഡോ.എംജിഎസ് നാരായണന്‍ ഉദ്ഘാടനം ചെയ്യും. കാലടി സര്‍വകലാശാലാ മലയാളവിഭാഗം മുന്‍ മേധാവി ഡോ.സ്കറിയ സക്കറിയ അധ്യക്ഷത വഹിക്കും. ഡോ.ടി.ബി.വോണുഗോപാല പണിക്കര്‍, ഡോ.എം.ആര്‍.രാഘവവാര്യര്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ.ടോമി പടിഞ്ഞാറേവീട്ടില്‍, ഡോ.കെ.വി.സാബന്‍, ഡോ.പി.ആന്റണി, ഡോ.ജോസഫ് സ്കറിയ എന്നിവര്‍ പ്രസംഗിക്കും.


ഡോ.ബാബു ചെറിയാന്‍, ഡോ.സി.ജെ.ജോര്‍ജ്, ഡോ.സി.ആര്‍.പ്രസാദ്, ഡോ.പി.ശ്രീകുമാര്‍, ഡോ.ബി.രവികുമാര്‍, ഡോ.രവിശങ്കര്‍ എസ് നായര്‍, ഡോ.പി.എം.ഗിരീഷ്, ഡോ.ജോസഫ് കെ.ജോബ്, ഡോ.സജിത കെ.ആര്‍, ഡോ.എം.ബി.മനോജ്, ഡോ.മനോജ് കുറൂര്‍, ഡോ.മഹേഷ് മംഗലാട്ട്, ഡോ.പി.പവിത്രന്‍, ഡോ.വി.പി.മര്‍ക്കോസ്, ഡോ.പി.പി.പ്രകാശന്‍, ഡോ.സുനിത ടി.വി എന്നിവര്‍ വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

മലയാള ഭാഷയുടെ ചരിത്രം, ഘടന, പ്രയോഗവഴികള്‍ എന്നിവയെ സംബന്ധിച്ചുള്ള സമഗ്ര അന്വേഷണമാണ് സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.