ബിസിനസ് പ്ളാനിംഗ് ശില്പശാല 25ന്
Wednesday, October 22, 2014 12:46 AM IST
കൊച്ചി: സംരംഭകത്വവും ബിസിനസ് പ്ളാനിംഗും എന്ന വിഷയത്തില്‍ അലഹബാദ് ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് നാഷണല്‍ ടാലന്റ് അസോസിയേഷന്റെ സഹകരണത്തോടെ കളമശേരി കിന്‍ഫ്രാ ഹൈടെക് പാര്‍ക്കിലെ സേവ്യര്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ഓണ്‍ട്രപ്രണര്‍ഷിപ് കാംപസില്‍ 25നു രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറു വരെ ശില്പശാല നടത്തും. ഇതില്‍ പങ്കെടുക്കുന്നവര്‍ക്കു നവംബര്‍ 28ന് അഹമ്മദാബാദില്‍ നടക്കുന്ന ഐഐഎംഎയുടെ മാസ്റര്‍പ്ളാന്‍ എന്ന വിഖ്യാത ബിസിനസ് പ്ളാന്‍ മത്സരത്തില്‍ രജിസ്റര്‍ ചെയ്യാമെന്നു സംഘാടകര്‍ അറിയിച്ചു.


അമിത് ഗ്രോവര്‍ നയിക്കുന്ന ശില്പശാലയില്‍ ഗെയിംസ്, സിനിമ, കേസ് സ്റഡി തുടങ്ങിയവ ഉപയോഗിച്ചുള്ള സെഷനുകളാണുള്ളത്. ട്രെയിനിംഗ് സര്‍ട്ടിഫിക്കേഷന്‍, സിഡി ഉള്‍പ്പെടെയുള്ള സ്റാര്‍ട്ടപ് കിറ്റ്, ഉച്ചഭക്ഷണം, സര്‍വീസ് ടാക്സ് എന്നിവ ഉള്‍പ്പെടെ 1,000 രൂപ രജിസ്ട്രേഷന്‍ ഫീസ്. ടീമുകള്‍ക്കു പ്രത്യേക ഡിസ്കൌണ്ട്. ഫോണ്‍: 8086520602, 8086449885.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.