പാളത്തില്‍ വിള്ളല്‍: ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
പാളത്തില്‍ വിള്ളല്‍: ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
Wednesday, October 22, 2014 12:24 AM IST
കൊച്ചി: പാളത്തില്‍ വിള്ളല്‍ കണ്െടത്തിയതിനെത്തുടര്‍ന്നു ട്രെയിന്‍ ഗതാഗതം ഒരു മണിക്കൂര്‍ തടസപ്പെട്ടു. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റേഷനു സമീപം പുല്ലേപ്പടി പാലത്തിനടിയില്‍ വൈ കുന്നേരം അഞ്ചോടെയാണ് പാളത്തില്‍ വിള്ളല്‍ കണ്ടത്. ഈ സമയം പാളത്തിലൂടെ വന്ന എറണാകുളം -ബാംഗളൂര്‍ എക്സ്പ്രസ് പ്രദേശവാസികള്‍ അപായസൂചന നല്‍കി നിര്‍ത്തുകയായിരുന്നു.

ലോക്കോ പൈലറ്റ് നോര്‍ത്ത് സ്റേഷനില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു ജീവനക്കാരെത്തി വിള്ളലുണ്ടായ ഭാഗം ക്ളാമ്പ് ഉപയോഗിച്ചു മുറുക്കി ആറു മണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. മംഗലാപുരം-നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ് രണ്ടു മണിക്കൂറോളം നോര്‍ത്ത് സ്റേഷനില്‍ പിടിച്ചിട്ടു. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസും ഏറെ നേരം വൈകി. എറണാകുളം നോര്‍ത്തില്‍നിന്നു സൌത്തിലേക്കുള്ള ട്രെയിന്‍ ഗതാഗതമാണു തടസപ്പെട്ടത്. കോട്ടയം ഭാഗത്തേക്കുള്ള ഗതാഗതത്തെ ഇതു ബാധിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.