കെഎസ്ആര്‍ടിസിക്കു 1350 ബസുകള്‍ വാങ്ങാന്‍ 260 കോടി വായ്പ
Thursday, October 23, 2014 11:46 PM IST
തിരുവനന്തപുരം: 1350 പുതിയ ബസുകള്‍ വാങ്ങുന്നതിനു കെഎസ്ആര്‍ടിസി തീരുമാനിച്ചു. ഇതിനായി ഹഡ്കോ 260 കോടി രൂപയുടെ ധനസഹായം അനുവദിച്ചു. അതില്‍നിന്നാണു ബസുകള്‍ വാങ്ങുക. അശോക് ലെയ്ലാന്‍ഡിന്റെ ബസുകളായിരിക്കും കൂടുതല്‍ വാങ്ങുകയെന്നാണു വിവരം.

അടുത്ത മാസം പകുതിയോടെ 100 ബസുകള്‍ എത്തും. പുതിയ ബസുകള്‍ ഇറക്കുന്നതിലൂടെ അടുത്ത വര്‍ഷം ആദ്യത്തോടെ കെഎസ്ആര്‍ടിസിയുടെ പ്രതിദിന കളക്ഷന്‍ ഏഴു കോടിയിലെത്തിക്കുന്നതിനാണു കെഎസ്ആര്‍ടിസി ശ്രമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.