മകന്റെ വിവാഹം ക്ഷണിക്കാന്‍പോയ അമ്മ വാഹനാപകടത്തില്‍ മരിച്ചു
Thursday, October 23, 2014 11:50 PM IST
ചാരുംമൂട്(ആലപ്പുഴ): മകന്റെ വിവാഹം ക്ഷണിക്കാന്‍ പോയ അമ്മ വാഹനാപകടത്തില്‍ മരിച്ചു. കൊച്ചി തമ്മനം പാലാരിവട്ടം ചിറ്റയ്യത്ത് മേരി ജോണ്‍ (56) ആണ് മരിച്ചത്. ഭര്‍ത്താവ് തോമസ് ജോണി (60)നെ ഗുരുതര പരിക്കുകളോടെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ആറോടെ കായംകുളം-പുനലൂര്‍ കെപി റോഡില്‍ നൂറനാട് ആശാന്‍കലുങ്കിനു സമീപം ഇവര്‍ സഞ്ചരിച്ച മാരുതി കാര്‍ പിക്അപ് വാനുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡില്‍നിന്നു തെന്നിമാറിയ കാര്‍ എതിരേവന്ന മറ്റൊരു ബൈക്കില്‍ ഇടിച്ചതിനെത്തുടര്‍ന്നു ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്കും പരിക്കേറ്റു. നൂറനാട് പണയില്‍ സ്വദേശി ദിവാകരന്‍ (46), യോഹന്നാന്‍ (50) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ നൂറനാടുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേരി ജോണും തോമസ് ജോണും പുനലൂരിലുള്ള ബന്ധുവീട്ടില്‍ വരന്റെ വിവാഹം ക്ഷണിക്കാന്‍പോയി മടങ്ങി കായംകുളത്തേക്കു പോകുമ്പോഴായിരുന്നു അപകടം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.