ചന്ദനക്കടത്ത്: നാലുപേര്‍ പിടിയില്‍
ചന്ദനക്കടത്ത്: നാലുപേര്‍ പിടിയില്‍
Thursday, October 23, 2014 11:56 PM IST
മറയൂര്‍: മറയൂരില്‍ നിന്നു ചന്ദനം കടത്തികൊണ്ടു പോകാന്‍ ശ്രമിക്കുന്നിടയില്‍ നാലു പേര്‍ പിടിയില്‍. മറയൂര്‍ -മൂന്നാര്‍ റോഡില്‍ വഗുവരൈ എസ്റേറ്റിനു സമീപത്തു നിന്നാണു 17 കിലോ ചന്ദനവുമായി മൂന്നു പേരെയും ഇതിനായി ഇവരെ മറയൂരിലേക്ക് അയച്ച ഒരാളെയുമാണു വനപാലകര്‍ പിടികൂടിയത്.

സംഘം കടത്തികൊണ്ടു പോകാന്‍ ശ്രമിച്ച പതിനേഴു കിലോ ചന്ദനവും കടത്തുന്നതിനായി ഉപയോഗിച്ച സ്വിഫ്റ്റ് ഡിസയര്‍ കാ റും കസ്റഡിയിലെടുത്തു. ഈരാറ്റുപേട്ട സ്വദേശികളായ അബ്ദുള്ളക്കുട്ടി (32) അല്‍ത്താഫ്(23) കരിമണ്ണൂര്‍ സ്വദേശി രാജീവ്(29) എന്നിവരെയാണു പിടികൂടിയത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവരില്‍നിന്നു ചന്ദനം വാങ്ങി മറിച്ചു വില്പന നടത്തിയിരുന്ന തൊടുപുഴ സ്വദേശി രാഘവനെ(65) തൊടുപുഴയില്‍ നിന്നു വനപാലകര്‍ പിടികൂടി. തിങ്കളാഴ്ച വൈകുന്നേരം മറയൂര്‍ ഡിവിഷണല്‍ ഫോറസ്റ് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണു സംഘത്തെ പിടികൂടിയത്. മറയൂര്‍ സ്വദേശിയില്‍ നിന്നുമാണ് ച ന്ദനം വാങ്ങിയതെന്നു പറയുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.