കെഎസ്ആര്‍ടിസി ബുക്കിംഗ് വെബ്സൈറ്റിന്റെ ഉദ്ഘാടനം ഇന്ന്
Thursday, October 23, 2014 11:58 PM IST
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പരിഷ്കരിച്ച ബുക്കിംഗ് വെബ്സൈറ്റിന്റെ ഉദ്ഘാടനം ഇന്നു ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അദ്ദേഹത്തിന്റെ ചേംബറില്‍ നിര്‍വഹിക്കും. ംംം.സലൃമഹമൃരേ.ശി എന്ന വെബ്സൈറ്റിലൂടെ യാത്രക്കാര്‍ക്ക് ഇനി പരാതിയില്ലാതെ കെഎസ്ആര്‍ടിസി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. നിലവില്‍ വോള്‍വോ, മള്‍ട്ടി ആക്സില്‍ ബസുകളിലേക്കുള്ള ടിക്കറ്റുകളാണ് പുതിയ സംവിധാനത്തിലൂടെ ബുക്ക് ചെയ്യാവുന്നത്. വൈകാതെ മറ്റു സര്‍വീസുകളിലേക്കും വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനാകും.

പുതിയ വെബ്സൈറ്റിലൂടെ കെഎസ്ആര്‍ടിസി സൈറ്റില്‍ അക്കൌണ്ട് ഇല്ലാത്തവര്‍ക്കും ബുക്കിംഗ് നടത്താം. യൂസര്‍ നെയിമും പാസ്വേര്‍ഡും ഉള്ളവര്‍ക്കു മാത്രമായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നത്. എന്നാല്‍, സൈന്‍ ഇന്‍ ചെയ്യാതെ ഗസ്റ് യൂസര്‍ എന്ന ഓപ്ഷന്‍ വഴി സാധാരണക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാമെന്നതാണു പുതിയ സവിശേഷത. എല്ലാ ബാങ്കുകളുടെയും ഇന്റര്‍നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ചു ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനു സാധിക്കും. ടിക്കറ്റ് എസ്എംഎസ് ആയി ലഭിക്കും. എളുപ്പത്തില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനും സംവിധാനമുണ്ട്.


സ്റോപ്പുകളില്‍ നിന്നുള്ള യാത്രക്കൂലി സംബന്ധിച്ച വിവര വും ലഭിക്കും. ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി വെബ്സൈറ്റ് പരിഷ്കരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.