കോവില്‍ക്കടവില്‍ പോലീസിനു നേരേ ആക്രമണം
Thursday, October 23, 2014 12:01 AM IST
മറയൂര്‍: കോവില്‍കടവില്‍ മറയൂര്‍ പൊലീസ് സ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ ആക്രമിച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍. മറയൂര്‍ സ്വദേശി വിജയകുമാര്‍ (32) കോവില്‍ക്കടവ് സ്വദേശി മുരുകേശ്(21) എന്നിവരെയാണ് പിടികൂടിയത്.കോവില്‍കടവ് ടൌണിലുള്ള ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റിലെ തിരക്ക് നിയന്ത്രിച്ചിരുന്ന മറയൂര്‍ സ്റേഷനിലെ പൊലീസുകരനാണ് അക്രമണത്തിനിരയായത്. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. പോലീസുകാരന്റെ യൂണിഫോം ഉള്‍പെടെയുള്ള വസ്ത്രങ്ങള്‍ ഇരുവരും ചേര്‍ന്നു വലിച്ചു കീറിയെന്നു പോലീസ് പറഞ്ഞു. വിജയകൂമാര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നു മറയൂര്‍ പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.