ലേബര്‍ ഓഫീസേഴ്സ് വെല്‍ഫെയര്‍ ഫോറം പൊതുയോഗം നടത്തി
Thursday, October 23, 2014 12:03 AM IST
കൊച്ചി: കേരള ലേബര്‍ ഓഫീസേഴ്സ് വെല്‍ഫെയര്‍ ഫോറത്തിന്റെ പൊതുയോഗം മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. ബെന്നി ബഹനാന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഫോറം അംഗങ്ങളുടെ മക്കളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. പി.ജി.തോമസ്, ഡോ.ജി. മുരളീധരന്‍, ഡോ.എ.കെ.ശ്രീഹരി, വി.എന്‍. അനില്‍കുമാര്‍, കെ.എന്‍. രമേശ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഡോ. എ.കെ. ശ്രീഹരി (പ്രസിഡന്റ്), അജിത്ത് മനോഹര്‍ (വൈസ് പ്രസിഡന്റ്), എന്‍. ഓമനക്കുട്ടന്‍ (സെക്രട്ടറി), കെ.എസ്. ശ്യാം (ജോയിന്റ് സെക്രട്ടറി), ആര്‍. ഗോപകുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടു ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.