എല്ലാ വഴികളും റോമിലേക്ക്
എല്ലാ വഴികളും റോമിലേക്ക്
Thursday, October 23, 2014 12:12 AM IST
റവ.ഡോ. ഐസക് ആരിക്കാപ്പിള്ളില്‍ സിഎംഐ

റോമിലെ അന്തര്‍ദേശീയ വിമാനത്താവളങ്ങള്‍

1. ഫ്യൂമിച്ചീനോ എയര്‍പോര്‍ട്ട്: ഇതിന്റെ യഥാര്‍ഥ പേര് ലെയൊണാര്‍ദോ ദാവിഞ്ചി. പക്ഷേ അറിയപ്പെടുന്നതു ഫ്യൂമിച്ചീനോ എന്നും. ഇറ്റാലിയന്‍ ഭാഷയില്‍ സ്തസിയോനെ തേര്‍മിനി എന്നു വിളിക്കുന്ന റോമാ സെന്‍ട്രല്‍ റെയില്‍വേ സ്റേഷനില്‍നിന്ന് ഏതാണ്ട് 32 കിലോമീറ്റര്‍ ദൂരമുണ്ട്. ഫ്യൂമിച്ചീനോ എയര്‍പോര്‍ട്ടില്‍നിന്നു സ്തസിയോനെ തേര്‍മിനിയിലേക്കു ടാക്സി കൂടാതെ ട്രെയിന്‍, ബസ് സര്‍വീസുകളുമുണ്ട്.

വിമാനത്താവളത്തില്‍നിന്നു റെയില്‍വേ സ്റേഷനിലേക്കുള്ള ടിക്കറ്റ് നിരക്ക് യൂറോയില്‍. ടാക്സി-48, ട്രെയിന്‍ -14, ബസ് -അഞ്ച്.

2. ചംപീനോ എയര്‍പോര്‍ട്ട്: ഇതിന്റെ ശരിപ്പേര് ജി.ബി. പസ്തീനേ എന്നാണ്. പക്ഷേ ചംപീനോ എന്നറിയപ്പെടുന്നു. സ്തസിയോനെ തേര്‍മിനിയില്‍നിന്ന് ഏതാണ്ട് 22 കിലോമീറ്റര്‍ ദൂരം. ചംപീനോ എയര്‍പോര്‍ട്ടില്‍നിന്നു സ്തസിയോനെ തേര്‍മിനിയിലേക്കു ബസ് അഥവാ ടാക്സി ആണ് കൂടുതല്‍ എളുപ്പം.

ടിക്കറ്റ് നിരക്ക് ബസിന് ഒന്നര യൂറോയും ടാക്സിക്ക് 38 യൂറോയും. രണ്ടു വിമാനത്താവളങ്ങളില്‍നിന്നും താഴ്ന്ന നിരക്കിലുള്ള ഷട്ടില്‍ ടാക്സികളുമുണ്ട്. ആളൊന്നിന് 15 യൂറോ.

വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങുകളുടെ സ്ഥലങ്ങള്‍

1. സാന്താ മരിയ മജോരെ ബസിലിക്ക

നാമകരണത്തിന് ഒരുക്കമായുള്ള ജാഗരണപ്രാര്‍ഥന നവംബര്‍ 22 ശനിയാഴ്ച ഇറ്റാലിയന്‍ സമയം വൈകുന്നേരം നാലിന് ഇവിടെ നടത്തുന്നു.

സ്തസിയോനെ തേര്‍മിനിയുടെ അടുത്താണു മരിയ മജോരെ ദേവാലയം. ഏഴു മിനിറ്റ് നടന്നാല്‍ മതി. സ്തസിയോനെ തേര്‍മിനിയില്‍നിന്നു മരിയ മജോരെ വഴി കടന്നുപോകുന്ന ബസുകളുമുണ്ട്. 16, 360, 714 എന്നീ നമ്പര്‍ ബസുകള്‍. ബസില്‍ കയറിയാല്‍ ആദ്യത്തെ സ്റോപ്പാണു മരിയ മജോരെ.

2. സാന്‍ പിയേത്രോ ബസിലിക്ക

സാന്‍ പിയേത്രോ അഥവാ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മുന്നിലെ വിശാലമായ ചത്വരത്തിലാണു നവംബര്‍ 23 ഞായറാഴ്ച പത്തു മണിക്കു വിശുദ്ധ പദവി പ്രഖ്യാപനം. ദിവ്യബലിയോടനുബന്ധിച്ചാണു ഫ്രാന്‍സിസ് മാര്‍പാപ്പ ഇതു നടത്തുക.

അടുത്ത ദിവസം, തിങ്കളാഴ്ച, സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പ്രധാന അള്‍ത്താരയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രധാന കാര്‍മികത്വത്തില്‍ കൃതജ്ഞതാ ബലിയര്‍പ്പണം നടക്കും.

സ്തസിയോനെ തേര്‍മിനിയില്‍നിന്നു സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു ബസിലും ട്രെയിനിലും എത്താം. ബസ് നമ്പറുകള്‍ 40, 64.

മെട്രോ എ ലൈന്‍ എടുത്ത് ഒത്താവിയാനാ സ്റോപ്പിലിറങ്ങി ഏഴു മിനിറ്റ് നടന്നാല്‍ സെന്റ് പീറ്റേഴ്സില്‍ എത്താം.


റോമാ നഗരയാത്രയില്‍ ശ്രദ്ധിക്കേണ്ടവ

1. റോമാ നഗരത്തിലൂടെ ട്രെയിനിലും ബസിലും യാത്ര ചെയ്യുമ്പോള്‍ പോക്കറ്റടി നടക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ പ്രത്യേക ശ്രദ്ധയുണ്ടാകണം. പാസ്പോര്‍ട്ട് തുടങ്ങിയ യാത്രാരേഖകളുടെ ഫോട്ടോകോപ്പികള്‍ കൂടി സൂക്ഷിക്കുന്നതു നല്ലതാണ്.

2. നിങ്ങളുടെ സംഘത്തലവന്റെയും റോമിലെ സുഹൃത്തുക്കളുടെയും ഫോണ്‍ നമ്പറുകള്‍ കൈവശം എപ്പോഴുമുള്ളത് അഭിലഷണീയം.

മൊബൈലില്‍ ഇറ്റലിയിലെ സിം കാര്‍ഡ് ഉപയോഗിക്കുന്നതാകും ഇന്ത്യയിലെ കാര്‍ഡ് ഉപയോഗിക്കുന്നതിലും ലാഭകരം.

4. ഇറ്റലിയുടെ കറന്‍സി യൂറോ ആണ്. മണി എക്സ്ചേഞ്ച് ബൂത്തുകള്‍ സിറ്റിയുടെ പല ഭാഗങ്ങളിലും ഉണ്ട്.

5. കൊളോസിയം, കാറ്റക്കോം, പാന്തയോന്‍ തുടങ്ങിയ ഒട്ടനവധി ചരിത്രസ്മാരകങ്ങള്‍ ഉള്ള പ്രാചീന നഗരമാണ് റോമാ. നഗരം കാണാന്‍ ഹോപ് ഓണ്‍ ഹോപ് ഓഫ് ബസുകളുണ്ട്. ടിക്കറ്റ് ബസില്‍ തന്നെ കിട്ടും. വത്തിക്കാന്‍ മ്യൂസിയ സന്ദര്‍ശനത്തിനു മുന്‍കൂട്ടി ടിക്കറ്റെടുക്കുന്നതു നീണ്ട ക്യൂ ഒഴിവാക്കാന്‍ ഉപകരിക്കും.

6. മാര്‍പാപ്പയുടെ സാന്നിധ്യമുള്ള എല്ലാ പരിപാടികള്‍ക്കും സുരക്ഷാ പരിശോധന ഉണ്ട്. അതിനാല്‍ സ്ഥലത്തു നേരത്തെ എത്തുക.

7. നവംബര്‍ 20 മുതല്‍ 30 വരെയുള്ള കാലാവസ്ഥാ പ്രവചനമനുസരിച്ച് റോമായിലെ താപനില പത്തു മുതല്‍ 16 വരെ ഡിഗ്രി സെല്‍ഷ്യസായിരിക്കും. മഴയ്ക്കും സാധ്യതയുണ്ട്. കുട കരുതുന്നതു നന്ന്.


നവംബര്‍ 23 ലെ വിശുദ്ധപദവി പ്രഖ്യാപനത്തിനുള്ള എന്‍ട്രി പാസ്

രജിസ്റര്‍ ചെയ്തിട്ടുള്ളവര്‍ എന്‍ട്രി പാസ് റോമിലെ ചാവറ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ആന്‍ഡ് ഇന്റര്‍ റിലിജിയസ് സ്റഡീസ് എന്ന സ്ഥാപനത്തില്‍നിന്നു കൈപ്പറ്റുക. സിഎംഐ സഭയാണ് ഈ സ്ഥാപനം നടത്തുന്നത്. വത്തിക്കാനില്‍നിന്ന് എട്ടു മിനിറ്റ് നടന്നാല്‍ ഇവിടെ എത്താം. വിലാസം:

ഇവമ്മൃമ കിശെേൌലേ ീള കിറശമി & കിലൃൃേലഹശഴശീൌ ടൌറശല ഇഛഞടഛ ഢശീൃശീ ഋാമിൌലഹല കക, 294/10 00186 ഞീാല. (ജവീില: 0039 06686 4414 ങീയശഹല: 0039 329 785 3977, 389 934 2079, 328 003 1168)

അത്യാവശ്യഘട്ടങ്ങളില്‍ ബന്ധപ്പെടാന്‍

സിഎംഐ സഭയുടെ വേറൊരു ഭവനവും റോമിലുണ്ട്. വാഴ്ത്തപ്പെട്ട ചാവറയച്ചന്റേയും വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മയുടെയും നാമകരണ നടപടികള്‍ക്കായുള്ള പോസ്റുലേറ്റര്‍ ജനറല്‍ റവ.ഡോ. ചെറിയാന്‍ തുണ്ടുപറമ്പില്‍ സിഎംഐ ഇവിടെയാണു താമസം. അത്യാവശ്യഘട്ടങ്ങളില്‍ ബന്ധപ്പെടാവുന്നതാണ്.

വിലാസം: ഇങക ജൃീരൌൃമ ങമൃവീാേമ ആവമ്മി, ഢശമ ങമൃശിീേ ഢ, 26/ആ, 00167 ഞീാല. ജവീില: 0039 06660 195 07, ാീയശഹല: 0039 334 614 0871, 389 518 6200.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.