സമര്‍പ്പിതന്‍ അവാര്‍ഡ് സിസ്റര്‍ ഇന്നസെന്റിന്
സമര്‍പ്പിതന്‍ അവാര്‍ഡ്  സിസ്റര്‍ ഇന്നസെന്റിന്
Thursday, October 23, 2014 12:18 AM IST
കോട്ടയം: ജീവകാരുണ്യപ്രവര്‍ത്തന രംഗത്തെ സമഗ്ര സംഭാവനകള്‍ക്കു കടുവാക്കുളം ലിറ്റില്‍ ഫ്ളവര്‍ യുവദീപ്തി-കെസിവൈഎം ഏര്‍പ്പെടുത്തിയ മൂന്നാമത് സമര്‍പ്പിതന്‍ അവാര്‍ഡിനു വയനാട്ടില്‍ ആദിവാസികള്‍ക്കിടയില്‍ ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്ന സിസ്റര്‍ ഇന്നസെന്റ് എംഎസ്എംഐ അര്‍ഹയായി.

പതിനായിരത്തൊന്നു രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഫാ.റോയി മുളകുപാടം എംസിബിഎസിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയതാണു പുരസ്കാരം. ഒക്ടോബര്‍ 26ന് വൈകുന്നേരം 5.45ന് കടുവാക്കുളം ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍ നടക്കുന്ന ചടങ്ങില്‍ വനം-ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവാര്‍ഡ് സമ്മാനിക്കും. എംസിബിഎസ് എമ്മാവൂസ് പ്രൊവിന്‍ഷ്യല്‍ ഫാ.ഡൊമിനിക് മുണ്ടാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ 40 വര്‍ഷമായി ഇന്ത്യയിലെ പ്രത്യേകിച്ചു വയനാട്ടിലെ ആദിവാസിമേഖലയില്‍ ആരോഗ്യ, സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സമര്‍പ്പണ സേവനം ചെയ്യുകയാണ് മിഷനറി സിസ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭാംഗമായ സിസ്റര്‍ ഇന്നസെന്റ്. പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന ആദിവാസികളെ ആരോഗ്യസംരക്ഷണത്തില്‍ സ്വയം പര്യാപ്തരാക്കുന്നതും അരിവാള്‍ രോഗത്തിനെതിരേ നടത്തുന്ന പ്രവര്‍ത്തനങ്ങളുമാണ് അവാര്‍ഡിനു പരിഗണിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.