കടലില്‍ കുളിക്കാനിറങ്ങിയ ബാലനെ കാണാതായി
Thursday, October 23, 2014 11:43 PM IST
തുറവൂര്‍: അന്ധകാരനഴി കടപ്പുറത്ത് കുളിക്കാനിറങ്ങിയ 13കാരനെ കാണാതായി. ചേര്‍ത്തലകാവില്‍ സ്കൂളിനു സമീപം മുതിരപ്പറമ്പ് വീട്ടില്‍ ജോസഫിന്റെ മകന്‍ ആല്‍ബിനെയാണു കാണാതായത്. ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.
കാവില്‍ സെന്റ് മൈക്കിള്‍സ് പള്ളിയിലെ സണ്‍ഡേ സ്കൂളിലെ 11 വിദ്യാര്‍ഥികള്‍ സ്പെഷല്‍ക്ളാസിനുശേഷം അധ്യാപികയുമൊത്ത് അന്ധകാരനഴി ബീച്ചില്‍ എത്തിയതായിരുന്നു. ആറു പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളുമാണു സംഘത്തിലുണ്ടായിരുന്നത്. നാലോടെ കുട്ടികള്‍ കടലിലിറങ്ങി കുളിക്കുകയും ഇതില്‍ രണ്ടുകുട്ടികള്‍ തിരയില്‍പ്പെടുകയുമായിരുന്നു. പരിസരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങി അപ്പു എന്ന വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തി. കൂടെയുണ്ടായിരുന്ന ആല്‍ബിന്‍ തിരയില്‍പ്പെട്ടുപോകുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ചേര്‍ത്തല ഡിവൈഎസ്പി ബാബുകുമാര്‍, പട്ടണക്കാട് എസ്ഐ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേര്‍ത്തലയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് യൂണിറ്റും നാട്ടുകാരും ചേര്‍ന്ന് ഏറെ വൈകിയും കടലില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്െടത്താനായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.