വിദ്യാഭ്യാസ അവകാശ സമരപ്രഖ്യാപന മഹാസമ്മേളനം ഇന്ന് ചങ്ങനാശേരിയില്‍
Saturday, October 25, 2014 12:28 AM IST
ചങ്ങനാശേരി: എയ്ഡഡ് മേഖലയെ തകര്‍ക്കുകയും മാനേജ്മെന്റിന്റെ വിദ്യാഭ്യാസ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്ന കെഇആര്‍ പരിഷ്കരണം പിന്‍വലിക്കണമെന്നും മാനേജ്മെന്റിന്റെ വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്ന നയങ്ങളില്‍നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും ആവശ്യപ്പെട്ട് ചങ്ങനാശേരി അതിരൂപതാ പാസ്ററല്‍ കൌണ്‍സിലും കോര്‍പ്പറേറ്റ് മാനേജ്മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ അവകാശ സമരപ്രഖ്യാപന മഹാസമ്മേളനം ഇന്നു രാവിലെ പത്തിനു എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ നടക്കും. ആര്‍ച്ച്ബിഷപ്് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും.

ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ ആമുഖപ്രസംഗം നടത്തും. മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഏബ്രഹാം മാര്‍ യൂലിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. തലശേരി അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. ജയിംസ് ചെല്ലങ്കോട്ട് മുഖ്യപ്രഭാഷണം നടത്തും. വികാരി ജനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍ വിദ്യാഭ്യാസ സമര പരിപാടികള്‍ പ്രഖ്യാപിക്കും. വികാരി ജനറാള്‍ മോണ്‍. ജെയിംസ് പാലയ്ക്കല്‍, കോര്‍പറേറ്റ് മാനേജര്‍ ഫാ. മാത്യു നടമുഖത്ത്, പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി അഡ്വ. ജോജി ചിറയില്‍, ഫാ. മാത്യു വാരുവേലില്‍, ജോസഫ് കെ. നെല്ലുവേലി എന്നിവര്‍ പ്രസംഗിക്കും. ചങ്ങനാശേരി അതിരൂപത ഉള്‍പ്പെടുന്ന കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ ഇടവകകളില്‍നിന്നുള്ള അല്മായ നേതാക്കളും അധ്യാപകരുമടക്കം മൂവായിരത്തോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.