വിദ്യാര്‍ഥിനികളുടെ പരാതി എഡിജിപി അന്വേഷിക്കും
Saturday, October 25, 2014 12:48 AM IST
തിരുവനന്തപുരം: സമരത്തില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ യൂണിയന്‍ നേതാക്കള്‍ പീഡിപ്പിക്കുന്നു എന്നാരോപിച്ചു യൂണിവേഴ്സിറ്റി കോളജിലെ ഇംഗ്ളീഷ് വിഭാഗത്തിലെ വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതി എഡിജിപി കെ. പദ്മകുമാര്‍ അന്വേഷിക്കും. കോളജില്‍ നിന്നു വിദ്യാര്‍ഥിനികളെ സമരത്തിനായി നിര്‍ബന്ധമായും ഇറക്കിക്കൊണ്ടു പോകുമ്പോഴും മോശമായി പെരുമാറുമ്പോഴും പ്രിന്‍സിപ്പലും അധ്യാപകരും നോക്കിനില്‍ക്കുന്നുവെന്നും വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.


തങ്ങള്‍ക്കനുഭവിക്കേണ്ടി വരുന്ന പീഡനങ്ങള്‍ വിദ്യാര്‍ഥിനികള്‍ പത്രസമ്മേളനം വിളിച്ചു വിശദീകരിച്ച സാഹചര്യത്തിലാണു സംഭവത്തിന്റെ ഗൌരവം കണക്കിലെടുത്തു സംഭവം എഡിജിപിയെകൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.