സംസ്ഥാനത്തു രാത്രികാല ലോഡ് ഷെഡിംഗ്
സംസ്ഥാനത്തു രാത്രികാല ലോഡ് ഷെഡിംഗ്
Saturday, October 25, 2014 12:07 AM IST
തിരുവനന്തപുരം: കേന്ദ്ര വൈദ്യുതി വിഹിതത്തിലെ കുറവ് 400 മെഗാവാട്ടായി ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് രാത്രികാല ലോഡ് ഷെഡിംഗ്. ഇന്നലെ രാത്രി അര മണിക്കൂര്‍ ലോഡ് ഷെഡിംഗ് പ്രഖ്യാപിച്ചു. ലോഡ് ഷെഡിംഗ് വരുംദിവസങ്ങളിലും തുടരുന്ന കാര്യം അടുത്ത ദിവസങ്ങളിലെ കേന്ദ്രവിഹിതത്തിന്റെ ലഭ്യത അനുസരിച്ചു മാത്രമേ തീരുമാനിക്കാന്‍ കഴിയുകയുള്ളുവെന്നാണു കെഎസ്ഇബി അധികൃതര്‍ നല്‍കുന്ന സൂചന.

കേരളത്തിനു ലഭിക്കേണ്ട കേന്ദ്രവിഹിതത്തില്‍നിന്നുള്ള വൈദ്യുതിലഭ്യതയിലെ കുറവ് 400 മെഗാവാട്ടായി ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇത് 200 മുതല്‍ 300 വരെ മെഗാവാട്ടായിരുന്നു. ഇതുമൂലം വൈദ്യുതിനിയന്ത്രണമായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. മഴയുണ്ടായിരുന്ന ദിവസങ്ങളില്‍ വൈദ്യുതിയുടെ ഉപയോഗം കുറഞ്ഞതിനാല്‍ നിയന്ത്രണവും താത്കാലികമായി ഒഴിവാക്കിയിരുന്നു. എന്നാല്‍, മഴ മാറി അന്തരീക്ഷ താപം ഉയര്‍ന്നതോടെ വൈദ്യുതി ഉപയോഗവും വര്‍ധിച്ചു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.