ബെര്‍ക്ക്നോവാ മാനേജ്മെന്റ് ഫെസ്റ് 30 മുതല്‍
Saturday, October 25, 2014 1:00 AM IST
ചങ്ങനാശേരി: എസ്ബി ഓട്ടോണമസ് കോളജിന്റെ എംബിഎ വിഭാഗമായ ബെര്‍ക്കുമാന്‍സ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റഡീസ് നടത്തുന്ന 19-ാമത് അഖിലേന്ത്യാ മാനേജ്മെന്റ് ഫെസ്റ് ബര്‍ക്കനോവ- 2014, 30, 31 തീയതികളില്‍ എസ്ബി കോളജില്‍ നടക്കും. 30നു രാവിലെ രാവിലെ 10ന് കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. മനോരമ ചീഫ് സര്‍ക്കുലേഷന്‍ മാനേജര്‍ വര്‍ഗീസ് ചാണ്ടി മുഖ്യപ്രഭാഷണം നടത്തും.

കോളജ് മാനേജര്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍ അധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ റവ. ഡോ. ടോമി ജോസഫ് പടിഞ്ഞാറേവീട്ടില്‍, ഡയറക്ടര്‍ ഡോ. സ്റീഫന്‍ മാത്യൂസ്, വകുപ്പുമേധാവി പ്രഫ. സിബി ജോസഫ്, ചെയര്‍മാന്‍ അരുണ്‍ കെ. എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് മാനേജ്മെന്റ് പഠനവുമായി ബന്ധപ്പെട്ട ബെസ്റ് മാനേജര്‍, ബെസ്റ് മാനേജ്മെന്റ് ടീം, മാര്‍ക്കറ്റിംഗ് ഗെയിം, ഫിനാന്‍സ് ഗെയിം, ഹ്യൂമന്‍ റിസോഴ്സ് ഗെയിം, ബിസിനസ് ക്വിസ് മത്സരങ്ങള്‍ നടത്തും.


31ന് മത്സരങ്ങളുടെ ഫൈനല്‍ നടക്കും. പരിപാടികള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് എംബാന്റ് അവതരിപ്പിക്കുന്ന സംഗീതവിരുന്നും ഉണ്ടായിരിക്കും. പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഈ ഫെസ്റില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായ നാല്‍പ്പതോളം മാനേജ്മെന്റ് ഇന്‍സ്റിറ്റ്യൂട്ടിലെ 350 വിദ്യാര്‍ഥികള്‍ വിവിധ മത്സങ്ങളില്‍ പങ്കെടുക്കും. ഡയറക്ടര്‍ ഡോ. സ്റീഫന്‍ മാത്യൂസ്, വകുപ്പ് മേധാവി പ്രഫ. സിബി ജോസഫ്, ചെയര്‍മാന്‍ അരുണ്‍ കെ എന്നിവര്‍ പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.