സ്റാമ്പ് വെണ്ടര്‍മാരുടെ വില്പന പരിധി ഒരു ലക്ഷം രൂപയാക്കി
Saturday, October 25, 2014 1:00 AM IST
തിരുവനന്തപുരം: കേരളത്തിലെ സ്റാമ്പ് വെണ്ടര്‍മാരുടെ വില്പന പരിധി 20,000 രൂപ യില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തി ധനമന്ത്രി ഉത്തവ് നല്‍കി. നവംബര്‍ ഒന്നു മുതല്‍ നടപ്പിലാക്കാന്‍ നിശ്ചയിച്ച് ഇ- പേയ്മെന്റ് നടപടി 2015 ജനുവരി ഒന്നുമുതല്‍ നടപ്പാക്കാനും തീരുമാനമായി.

മന്ത്രിയുമായി കേരള സ്റേറ്റ് സ്റാമ്പ് വെണ്േടഴ്സ് അസോസിയേഷന്‍ ഭാരവാഹികളായ പി.വി.ഹരിദാസ്, എന്‍.കെ. അബ്ദുള്‍ നാസര്‍, കെ.ജെ. ദേവസ്യ, സി.വിഭൂഷണനന്‍നായര്‍, ബേബി മാത്യു തുടങ്ങിയവര്‍ നടത്തിയ ചര്‍ച്ചയിലാണു തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.