ഇടുക്കിയില്‍ 0.10 അടി വെള്ളം ഉയര്‍ന്നു
ഇടുക്കിയില്‍ 0.10 അടി വെള്ളം ഉയര്‍ന്നു
Saturday, October 25, 2014 12:08 AM IST
ചെറുതോണി: ഇടുക്കി അണക്കെട്ടില്‍ മുന്‍ദിവസത്തേക്കാള്‍ ഇന്നലെ 0.10 അടി വെള്ളംകൂടി ഉയര്‍ന്നു. ഇന്നലെ രാവിലെ ഏഴിന് 2379.28 അടി വെള്ളമാണ് അണക്കെട്ടിലുള്ളത്. നിലവില്‍ 56600.56 ദശലക്ഷം ഘനയടി ജലം അണക്കെട്ടിലുണ്ട്.

ഇന്നലെ ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു മഴ ലഭിച്ചില്ല. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷിയുടെ 73.03 ശതമാനം വെള്ളം അണക്കെട്ടില്‍ ശേഖരിച്ചിട്ടുണ്ട്. ഇന്നലെ 44.45 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണു മൂലമറ്റം പവര്‍ഹൌസില്‍ ഉത്പാദിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.