വിദേശ കപ്പല്‍ കസ്റഡിയിലെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്
Thursday, October 30, 2014 12:21 AM IST
വൈപ്പിന്‍: മത്സ്യബന്ധ ബോട്ടിനെ ഇടിച്ചുതകര്‍ത്ത പനാമ രജിസ്ട്രേഷനിലുള്ള വിദേശ കപ്പലായ എംവി കൈലാസ് ഗ്യാസ് കസ്റഡിയിലെടുക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ്. മത്സ്യബന്ധന ബോട്ടിന്റെ ഉടമ കന്യാകുമാരി കുളച്ചല്‍ സ്വദേശി സെല്‍വ റൂബിന്‍ നല്‍കിയ ഹര്‍ജിയില്‍ ജഡ്ജി കെ. ഏബ്രഹാം മാത്യുവിന്റേതാണ് ഉത്തരവ്.

വിശാഖപട്ടണം പോര്‍ട്ടിന്റെ പരിധിയില്‍ കിടക്കുന്ന കപ്പലിനെ വിശാഖ പട്ടണം പോര്‍ട്ട് ഡെപ്യൂട്ടി കണ്‍സര്‍വേറ്ററോട് കസ്റഡിയിലെടുക്കാനാണു കോടതി ഉത്തരവിട്ടിട്ടുള്ളത്. കപ്പലിന്റെ ഉടമകളോ നടത്തിപ്പുകാരോ ആയവരില്‍നിന്ന് 50 ലക്ഷം രൂപയുടെ സെക്യൂരിറ്റി കോടതി മുമ്പാകെ കെട്ടിവയ്ക്കുന്നതു വരെ കപ്പല്‍ കസ്റഡിയില്‍ സൂക്ഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു.


ഇക്കഴിഞ്ഞു മൂന്നിനു പുലര്‍ച്ചെ കൊച്ചി അഴിമുഖത്തിനു വടക്കു മാറിയാണ് അപകടമുണ്ടായത്. രണ്ടിനു രാത്രി 11ന് കൊച്ചിയില്‍നിന്നു മത്സ്യബന്ധനത്തിനുപോയ സിത്താര എന്ന ബോട്ടലാണ് കപ്പല്‍ ഇടിച്ചത്. ബോട്ടിലെ സ്റോര്‍ റൂം അപ്പാടെ തകര്‍ന്നു. ബോട്ടിനു മാത്രമായി 10 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണികള്‍ വേണ്ടിവരുമെന്നാണ് കണക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.