45 മീറ്ററിലുള്ള എന്‍എച്ച് വികസനം വേണ്െടന്നുവയ്ക്കാനാകില്ല: മുഖ്യമന്ത്രി
45 മീറ്ററിലുള്ള എന്‍എച്ച് വികസനം വേണ്െടന്നുവയ്ക്കാനാകില്ല: മുഖ്യമന്ത്രി
Thursday, October 30, 2014 12:22 AM IST
തിരുവനന്തപുരം: ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാരിനു വേണ്െടന്നു വയ്ക്കാനാകില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്കു വിലയുടെ 100 ശതമാനമോ അതില്‍ കൂടുതലോ നഷ്ടപരിഹാരം നല്‍കാന്‍ തയാറാണെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവേ ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന ചോദ്യങ്ങള്‍ക്കു മറുപടിയായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ അടിസ്ഥാനസൌകര്യ വികസനത്തിലും പുതിയ നിക്ഷേപം ആകര്‍ഷിക്കുന്നതിലും സര്‍ക്കാരിനു മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. ഭൂമിയുടെ അമിതമായ വിലവര്‍ധനയാണ് ഇതിനു തടസമായി നില്‍ക്കുന്നത്. ഭൂമിയുടെ വിലവര്‍ധന അംഗീകരിച്ച് 100 ശതമാനം നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാണ്. ദേശീയപാത 47, 17 എന്നിവയുടെ വികസനത്തിനായി ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ല.

പത്തു കോടി രൂപയുടെ പദ്ധതി നടപ്പാക്കാന്‍ 40 കോടി രൂപ മുടക്കി ഭൂമി ഏറ്റെടുക്കേണ്ട അവസ്ഥയാണുള്ളത്. ദേശീയപാത വികസനത്തിന് 12,000 കോടിയിലേറെ രൂപയ്ക്കാണു ഭൂമി ഏറ്റെടുക്കല്‍ വേണ്ടിവരുന്നത്. 3,875 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടി വരുന്നത്. വികസനത്തിനു പണം ഒരു പ്രശ്നമല്ല.


ഭൂമി ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. എന്‍ച്ച് 17 ല്‍ തലപ്പാടി മുതല്‍ ഇടപ്പള്ളി വരെയും 47 ല്‍ ചേര്‍ത്തല മുതല്‍ കളിയിക്കാവിള വരെയുമാണു ഭൂമി ഏറ്റെടുക്കുന്നത്.

ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ടു മുസ്ലിം ലീഗില്‍ നിന്ന് എതിര്‍പ്പുണ്ടാകുന്നുണ്േടായെന്ന ചോദ്യത്തിന് എല്ലായിടത്തു നിന്നും എതിര്‍പ്പുണ്ടാകുന്നുണ്െടന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

വൈദ്യുതി ലൈന്‍ വലിക്കാനും വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കാനും ഭൂമി കിട്ടാന്‍ താമസം നേരിടുന്നുണ്ട്. വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിലൂടെ വീടുകള്‍ക്കുള്ള എല്‍എന്‍ജിയും ഫാക്ടിനുള്ള അസംസ്കൃത വസ്തുവും കുറഞ്ഞ വിലയ്ക്കു നല്‍കാന്‍ കഴിയും. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള നിക്ഷേപം സംസ്ഥാനത്തിന്റെ വികസനത്തിന് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.