പക്രുവിന്റെ കുടുംബത്തെ ആക്രമിച്ചെന്ന പരാതി; പ്രതി കീഴടങ്ങി
Thursday, October 30, 2014 12:25 AM IST
ഏറ്റുമാനൂര്‍: ഗിന്നസ് പക്രുവിന്റെ മാതാപിതാക്കളെ മര്‍ദിച്ച കേസിലെ പ്രതി ആര്‍പ്പൂക്കര പനമ്പാലം സ്വദേശി ആല്‍ഫ് (27) ഗാന്ധിനഗര്‍ പോലീസ്സ്റ്റേഷനില്‍ കീഴടങ്ങി. അറസ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജാമ്യത്തില്‍വിട്ടു.

ഇയാള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചിരുന്നു. ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ഇന്നലെ രാവിലെ ഗാന്ധിനഗര്‍ പോലീസ് സ്റേഷനിലെത്തി കീഴടങ്ങിയത്.

കഴിഞ്ഞ ആറിനാണു കേസിനാസ്പദമായ സംഭവമെന്നു പരാതിയില്‍ പറയുന്നു. നട്ടാശേരി സൂര്യകാലടിക്കു സമീപം ഗിന്നസ് പക്രുവും കുടുംബവും താമസിക്കുന്ന വീടിനു സമീപം അവരുടെതന്നെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു ആല്‍ഫ്. ആറുമാസമായി താമസിക്കുന്നുവെങ്കിലും രണ്ടുമാസത്തെ വാടകയേ നല്‍കിയിരുന്നുള്ളു. വാടക കുടിശികയായതിനെത്തുടര്‍ന്നു ഗിന്നസ് പക്രു പോലീസില്‍ പരാതി നല്‍കിയിരുന്നു.


ഇതിനിടെ, വീട്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായി ആല്‍ഫ് ജോലിക്കാരെ വിളിച്ചുവരുത്തിയതു ഗിന്നസ് പക്രു ചോദ്യംചെയ്തു. വാടക കുടിശികയെത്തുടര്‍ന്നു പരാതി നിലനില്‍ക്കുമ്പോള്‍ തങ്ങളുടെ അനുവാദമില്ലാതെ വീട്ടില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനെ എതിര്‍ത്തതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പ്രശ്നത്തില്‍ ഇടപെടാന്‍ എത്തിയ ഗിന്നസ് പക്രുവിന്റെ അച്ഛന്‍ രാധാകൃഷ്ണന്‍, അമ്മ അംബുജാക്ഷി, ഭാര്യ ഗായത്രി എന്നിവരെ ആല്‍ഫ് ആക്രമിക്കുകയായിരുന്നു. അച്ഛനും അമ്മയും ജില്ലാ ആശുപത്രിയില്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.