സിപിഎം തീരുമാനം വൈകി വന്ന വിവേകം: മുഖ്യമന്ത്രി
സിപിഎം തീരുമാനം വൈകി വന്ന വിവേകം: മുഖ്യമന്ത്രി
Thursday, October 30, 2014 12:28 AM IST
തിരുവനന്തപുരം: കോണ്‍ഗ്രസ് വിരോധം ഉപേക്ഷിക്കാനുള്ള സിപിഎം തീരുമാനം വൈകിവന്ന വിവേകമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സിപിഎമ്മിന്റെ അടവുനയരേഖയുമായി ബന്ധപ്പെട്ടുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ജ്യോതിബസുവിന്റെ പ്രധാനമന്ത്രിസ്ഥാനം വേണ്െടന്നു വച്ചതിനെ ചരിത്രപരമായ വിഡ്ഢിത്തം എന്നു സിപിഎം നേതാക്കള്‍ വിശേഷിപ്പിച്ചെങ്കില്‍ ഇതിനേക്കാള്‍ വലിയ പദപ്രയോഗമാണു തന്റെ മനസിലുള്ളത്. എന്നാല്‍, ഇപ്പോള്‍ ഇതു പറയുന്നില്ല. തങ്ങള്‍ പിന്തുണച്ചില്ലെങ്കില്‍ യുപിഎ സര്‍ക്കാര്‍ വീഴുമെന്നായിരുന്നു സിപിഎം ധരിച്ചിരുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചില യാഥാര്‍ഥ്യങ്ങളുണ്ട്.


നെഹ്റു കുടുംബത്തിനു പുറത്തുള്ളയാള്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക സ്ഥാനത്തുമോ എന്ന ചോദ്യത്തിന് ഞാന്‍ ഈ കൊച്ചു കേരളത്തിലെ മുഖ്യമന്ത്രി മാത്രമാണെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി. ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.