അറിവും അനുഭവവുമുള്ള പത്രപ്രവര്‍ത്തകര്‍ക്കു നാടിന്റെ മുഖച്ഛായ മാറ്റാന്‍ കഴിയും: കര്‍ദിനാള്‍ മാര്‍ ക്ളീമിസ് ബാവ
അറിവും അനുഭവവുമുള്ള പത്രപ്രവര്‍ത്തകര്‍ക്കു നാടിന്റെ മുഖച്ഛായ മാറ്റാന്‍ കഴിയും: കര്‍ദിനാള്‍ മാര്‍ ക്ളീമിസ് ബാവ
Thursday, October 30, 2014 12:33 AM IST
തിരുവനന്തപുരം: അറിവും അനുഭവവുമുള്ള പത്രപ്രവര്‍ത്തകര്‍ക്കു നാടിന്റെ മുഖച്ഛായ മാറ്റാന്‍കഴിയുമെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മാധ്യമ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ത്രിദിന മാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കള്ളം പറഞ്ഞു പ്രശംസ ഏറ്റുവാങ്ങുകയല്ല കാലഘട്ടത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ ഉള്‍കൊണ്ട് സത്യസന്ധമായി പത്രപ്രവര്‍ത്തനം നടത്തുകയാണു വേണ്ടത്. സമൂഹത്തില്‍ സത്യത്തിന്റെ പ്രഘോഷകരാകണം അദ്ദേഹം പറഞ്ഞു. ബിഷപ് ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ് അധ്യക്ഷനായിരുന്ന ചടങ്ങില്‍ ഏഷ്യാനെറ്റ് എഡിറ്റര്‍ എം.ജി.രാധാകൃഷ്ണന്‍, രാഷ്ട്രദീപിക എക്സിക്യൂട്ടീവ് ഡയ റക്ടര്‍ ഫാ.ചെറിയാന്‍ താഴമണ്‍, തിരുവനന്തപുരം മേജര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു മനക്കരക്കാവില്‍ എന്നിവര്‍ പ്രസംഗിച്ചു. നാളെ നടക്കുന്ന സമാപന സമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് മാര്‍ ക്ളീമിസ് കാതോലിക്ക ബാവ അധ്യക്ഷത വഹി ക്കും. മന്ത്രി കെ.സി.ജോസഫ് മുഖ്യാതിഥി ആയിരിക്കും. ബിഷപ് തോമസ് മാര്‍ അന്തോണിയോസ്, ഡോ.ജോര്‍ജ് ഓണക്കൂര്‍ എന്നിവര്‍ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.