പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം:യുഎഫ്ബിയു
Thursday, October 30, 2014 12:34 AM IST
കൊച്ചി: രാജ്യത്തെ ബാങ്കിംഗ് മേഖലയിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്കു നീങ്ങുമെന്നു യുണൈറ്റഡ് ഫോറം ബാങ്ക് യൂണിയന്‍(യുഎഫ്ബിയു).

നവംബര്‍ 12ലെ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് വിജയിപ്പിക്കുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും സംസ്ഥാന കണ്‍വീനര്‍ സി.ഡി. ജോസണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബാങ്കിംഗ് മേഖലയില്‍ വര്‍ധിച്ചിട്ടുള്ള ബിസിനസും ജോലി ഭാരവും കണക്കിലെടുത്തു ന്യായമായ സേവന വേതനക്രമം നടപ്പിലാക്കണം. ബാങ്ക് ഉദ്യോഗസ്ഥരോടുള്ള മാനേജ്മെന്റ് സമീപനം നിഷേധാത്മകമാകുന്നതു നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. കാലാവധി തീര്‍ന്ന ശമ്പള കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ടാണു പണിമുടക്ക് നടത്തുന്നത്. ഭാരവാഹികളായ എന്‍.ഐ. തോമസ്, ആര്‍.വിജയകുമാര്‍, ജി.ശ്രീകുമാര്‍, സി.ജെ. നന്ദകുമാര്‍, എം.എഫ്. രഞ്ജന്‍, കെ.ജെ. ജോസഫ്, അനന്തനാരായണന്‍, ശിവരാമകൃഷ്ണന്‍, വി.ആര്‍. രാജേഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.