സിബിഐ അന്വേഷിക്കണമെന്ന്ഹര്‍ജി
Thursday, October 30, 2014 12:37 AM IST
കൊച്ചി: ആലപ്പുഴയില്‍ പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ സ്റാഫ് അംഗം ലതീഷ്. ബി. ചന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ തന്നെ പ്രതി ചേര്‍ക്കാനാണു ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.