കലോത്സവം നവംബര്‍ എട്ടിന്
Thursday, October 30, 2014 12:37 AM IST
ചങ്ങനാശേരി: അതിരൂപതാ പിതൃവേദി, മാതൃജ്യോതിസ് കലോത്സവം നവംബര്‍ എട്ടിനു രാവിലെ 9.30ന് പാസ്ററല്‍ സെന്ററില്‍ നടക്കും. ലളിതഗാനം, പ്രസംഗം, ബൈബിള്‍ ക്വിസ്, സംഘടനാ ആന്തം, സംഘഗാനം, പ്രസംഗം, ബൈബിള്‍ ക്വിസ്, സംയുക്ത ആന്തം, കുടുംബ സംഘഗാനം എന്നി ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ വിവിധ ഫൊറോനകളില്‍നിന്നുള്ള മത്സരാര്‍ഥികള്‍ പങ്കെടുക്കും.

പരിപാടിയുടെ നടത്തിപ്പിനായി ഡയറക്ടര്‍ ഫാ.എബി ചങ്ങങ്കരി, ഫാ.ജസ്റിന്‍ കായംകുളത്തുശേരി, ജോസ് കൈലാത്ത്, ലാലി ഇളപ്പുങ്കല്‍, ജോണ്‍സി കാട്ടൂര്‍, സാലു തോമസ്, വി.ജെ. ജയിംസ് എന്നിവര്‍ കണ്‍വീനര്‍മാരായി വിവിധ കമ്മിറ്റികള്‍ രൂപവത്കരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.