ഇടുക്കിയില്‍ ഭവനനിര്‍മാണ പദ്ധതിക്കു സര്‍ക്കാര്‍ പിന്തുണ നല്‍കും: മുഖ്യമന്ത്രി
Thursday, October 30, 2014 12:38 AM IST
തിരുവനന്തപുരം: ഇടുക്കിയില്‍ ജില്ലാ സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ പഞ്ചായത്തുകളില്‍ വീടുനിര്‍മിച്ചു നല്‍കുന്നതിനു തയാറാക്കുന്ന പദ്ധതിക്കു സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇടുക്കി ജില്ലാഭവന നിര്‍മാണ പദ്ധതി ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്തും ജില്ലാ സഹകരണബാങ്കും സംയുക്തമായി പദ്ധതി തയാറാക്കണം. ഭവനനിര്‍മാണത്തിന് സഹകരണബാങ്ക് വായ്പ നല്‍കും. സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലും നടപ്പാക്കാനാവുന്ന വിധത്തില്‍ പദ്ധതി തയാറാക്കി നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍, ഇടുക്കി ജില്ലാ പഞ്ചായത്ത് ഭാരവാഹികള്‍, സഹകരണബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.