കേരളം കേന്ദ്രഭരണ പ്രദേശമല്ലെന്നു ഗവര്‍ണര്‍ ഓര്‍ക്കണം: യൂത്ത് ലീഗ്
Thursday, October 30, 2014 12:42 AM IST
കോഴിക്കോട്: കേരളം കേന്ദ്രഭരണ പ്രദേശമല്ലെന്നും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ഇവിടെയുണ്െടന്നതു ഗവര്‍ണര്‍ മറക്കരുതെന്നും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചുചേര്‍ക്കുകയും ചാന്‍സലേഴ്സ് കൌണ്‍സില്‍ രൂപീകരിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്ത ഗവര്‍ണറുടെ നടപടി ദുരുദ്ദേശപരവും ജനാധിപത്യ മര്യാദകള്‍ക്കു നിരക്കാത്തതുമാണെന്നു യോഗം കുറ്റപ്പെടുത്തി.

ചാന്‍സലര്‍ പദവി നാളിതുവരെയായി വഹിച്ചു വരുന്ന ഒരു ഗവര്‍ണറും ഈ രീതിയില്‍ വാര്‍ത്താസമ്മേളനം നടത്തിയതായി കേട്ടുകേള്‍വിയില്ല. ഇത് കീഴ്വഴക്കങ്ങള്‍ക്ക് എതിരാണ്. പ്രൊ ചാന്‍സലര്‍ പദവി വഹിക്കുന്ന വിദ്യാഭ്യാസ മന്ത്രിയിലാണു കേരളത്തിലെ സര്‍വകലാശാലകളുടെ ഏകോപനത്തിനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത്. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥ ഈവിധം എന്നിരിക്കെ ഗവര്‍ണറുടെ നടപടി ഏകാധിപത്യ ശൈലിയിലുള്ളതാണ്. പ്രസിഡന്‍ഷ്യല്‍ സിസ്റം കൊണ്ടു വരുന്നതിനു ജനങ്ങളുടെ മനോഘടന ഒരുക്കിയെടുക്കുന്ന മോദി തന്ത്രത്തിന്റെ ഭാഗമാണിത്. അതിന്റെ തനി പകര്‍പ്പാണ് കേരള ഗവര്‍ണറുടെ നടപടി. പ്രസിഡന്റ് പി.എം സാദിഖലി അധ്യക്ഷത വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.