ലോക യുവജന സംരംഭകത്വ അവാര്‍ഡ്
Thursday, October 30, 2014 12:43 AM IST
തിരുവനന്തപുരം: കേരളാ പോലീസിന്റെ നേതൃത്വത്തില്‍ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയ സെമിനാറില്‍ സുരക്ഷയ്ക്കായി നവീന പാതകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി ലോകമെമ്പാടുമുള്ള യുവതീ യുവാക്കള്‍ക്കായി മത്സരം സംഘടിപ്പിക്കും. ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുതിയ കണ്െടത്തലുകള്‍, സോഷ്യല്‍ പോലീസിംഗ് പ്രോജക്ട് എന്നിവയെ ആസ്പദമാക്കി നവീന സംരംഭകത്വത്തിനുതകുന്ന തനതായ ചിന്തകളുള്ള 25 വയസില്‍ താഴെയുള്ള യുവാക്കളില്‍നിന്നും എന്‍ട്രികള്‍ സ്വീകരിക്കും. സാമൂഹിക സുരക്ഷയില്‍ യുവാക്കളെ ഭാഗമാക്കുക എന്നുള്ളതാണ് ഇതിന്റെ ലക്ഷ്യം.

വിദ്യാര്‍ഥികള്‍ എന്‍ട്രികള്‍ അയയ്ക്കുന്നത് സ്ഥാപനത്തിന്റെ അധികാരിയുടെ സാക്ഷ്യത്തോടെയായിരിക്കണം. എന്‍ട്രികള്‍ അയയ്ക്കുന്നവര്‍ തൊഴിലുള്ളവരോ, ഇല്ലാത്തവരോ ആയ യുവാക്കളാണെങ്കില്‍ ഉചിതമായ രീതിയില്‍ സ്വയം സാക്ഷ്യപ്പെടുത്തണം. യുവതീ യുവാക്കളുടെ ടീമുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച മൂന്ന് എന്‍ട്രികള്‍ക്ക് തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ സെമിനാറില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സമ്മാനങ്ങള്‍ വിതരണം ചെയ്യും. ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് യഥാക്രമം 15,000, 10,000, 5,000 രൂപ വീതം കാഷ് അവാര്‍ഡുകളാണു നിശ്ചയിച്ചിട്ടുള്ളത്. അയയ്ക്കുന്ന എന്‍ട്രികള്‍ അഞ്ഞൂറ് വാക്കുകളില്‍ ഒതുങ്ങണം. പവര്‍ പോയിന്റ് പ്രസന്റേഷന്‍ ആണെങ്കില്‍ സിഡിയില്‍ അയക്കണം. എന്‍ട്രികള്‍ ഇ-മെയിലിലോ, തപാലിലോ അയയ്ക്കാം.


വിലാസം: ഡോ. ബി. സന്ധ്യ. ഐ.പി.എസ്, എഡിജിപി, എ.പി. ബറ്റാലിയന്‍ ഹെഡ്ക്വാര്‍ട്ടേഴ്സ്, സായുധസേനാഭവന്‍, പേരൂര്‍ക്കട പി.ഒ, തിരുവനന്തപുരം - 659 005. വെബ്സൈറ്റ് ; ംംം.റലാീരൃമശേരുീഹശരശിഴ.ീൃഴ, ംംം.ളമരലയീീസ.രീാ/ഷമിമാമശവൃേശ.സലൃമഹമ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.