പ്രതാപന്റെ ആശങ്ക അനാവശ്യം: മന്ത്രി കെ. ബാബു
പ്രതാപന്റെ ആശങ്ക അനാവശ്യം: മന്ത്രി കെ. ബാബു
Friday, November 21, 2014 12:18 AM IST
തിരുവനന്തപുരം: ബാര്‍ കേസില്‍ കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാരിനു ഈ മാസം മുപ്പതു വരെ സമയമുണ്െടന്നും ഇക്കാര്യത്തില്‍ ടി.എന്‍. പ്രതാപന്റെ ആശങ്ക അനാവശ്യമാണെന്നും എക്സൈസ് മന്ത്രി കെ. ബാബു. പ്രതാപന് ഇക്കാര്യത്തില്‍ ആശങ്കയുണ്െടങ്കില്‍ നേരത്തേ തന്നെ അപ്പീല്‍ നല്‍കാമായിരുന്നുവെന്നു മന്ത്രി പറഞ്ഞു.

അപ്പീല്‍ നല്‍കാന്‍ ആവശ്യത്തിനു സമയമുണ്െട ന്നുള്ള കാര്യം പ്രതാപനും അറിയാം. അദ്ദേഹത്തിന് ഈ കേസിലുള്ള ആത്മാര്‍ഥതയെ താന്‍ ചോദ്യം ചെയ്യുന്നില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ ഒരു ആശങ്കയുമില്ലെന്നും ബാബു പറഞ്ഞു. ജനപക്ഷയാത്രയുടെ പേരില്‍ ബാര്‍ മുതലാളിയില്‍ നിന്നു പൈസ വാങ്ങിയ സംഭവം ഒറ്റപ്പെട്ടതാണെന്നും പൈസ വാങ്ങിയ ആള്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തിട്ടുണ്െടന്നും മന്ത്രി ബാബു പറഞ്ഞു. സംസ്ഥാനത്തു ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്ലെറ്റുകള്‍ മാറ്റാന്‍ കോടതി പറഞ്ഞിട്ടില്ലെന്നും കൌണ്ടര്‍ ഫയല്‍ ചെയ്യാന്‍ മാത്രമേ കോടതി ആവശ്യപ്പെട്ടിട്ടുള്ളു-മന്ത്രി വ്യക്തമാക്കി. യമം പാലിച്ചുകൊണ്ടു നാഷണല്‍ ഹൈവേയുടെ പരിധിയില്‍ നിന്നു ബിവറേജസ് ഔട്ട്ലെറ്റുകള്‍ മാറ്റാന്‍ നിലവില്‍ വിഷമതകള്‍ ഉണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി സര്‍ക്കാര്‍ അനുയോജ്യമായ നിലപാടു സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.