ഡിസിഎല്‍
ഡിസിഎല്‍
Friday, November 21, 2014 12:19 AM IST

ഇരട്ടയാര്‍, നെടുങ്കണ്ടം മേഖലാ ടാലന്റ് ഫെസ്റുകള്‍

ഇരട്ടയാര്‍: ദീപിക ബാലസഖ്യം ഇരട്ടയാര്‍ മേഖലാ ടാലന്റ് ഫെസ്റ് നാളെ രാവിലെ 9.30നു മുതല്‍ ഇരട്ടയാര്‍ സെന്റ്തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും നെടുങ്കണ്ടം മേഖലാ ടാലന്റ് ഫെസ്റ് 29 നു രാവിലെ 9.30 മുതല്‍ നെടുങ്കണ്ടം സെന്റ് സെബാസ്റ്യന്‍സ് യുപി സ്കൂളിലും നടക്കും.

പ്രസംഗം, ലളിതഗാനം, ഡിസിഎല്‍ ആന്തം, കഥാരചന, കവിതാരചന, ഉപന്യാസ രചന എന്നീ ഇനങ്ങളിലായിരിക്കും മത്സരങ്ങള്‍. എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്കായി നടത്തുന്ന മത്സരത്തില്‍ പ്രസംഗം, ലളിതഗാനം, കഥ, കവിത, ഉപന്യാസം എന്നീ ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങളുണ്ടായിരിക്കും.

പ്രസംഗത്തിന് എല്‍പി വിഭാഗത്തിന് മൂന്നു മിനിറ്റും യുപി ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്ക് അഞ്ചു മിനിറ്റുമായിരിക്കും സമയം. ലളിതഗാനത്തിനു സമയം അഞ്ചു മിനിറ്റായിരിക്കും.

കഥാരചന, കവിതാ രചന, ഉപന്യാസരചന എന്നീ ഇനങ്ങളില്‍ ഒരു കുട്ടിക്ക് ഒരു മത്സരത്തില്‍ മാത്രമേ പങ്കെടുക്കാന്‍ അര്‍ഹതയുള്ളൂ.

എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായി നടക്കുന്ന ഡിസിഎല്‍ ആന്തത്തിന് ആണ്‍ പെണ്‍ വ്യത്യാസമുണ്ടായിരിക്കുകയില്ല. ഒരു ടീമില്‍ ഏഴു പേരില്‍ കൂടാനോ അഞ്ചുപേരില്‍ കുറയാനോ പാടില്ല. മത്സരസമയം മൂന്നു മിനിറ്റായിരിക്കും. പശ്ചാത്തല സംഗീതമുപ യോഗിച്ചോ, താളമടിച്ചോ ഗാനമാല പിക്കരുത്. പ്രസംഗവിഷയം - എല്‍പി വിഭാഗത്തിന് മാലിന്യമുക്ത കേരളം എന്നതാണ്.

യുപി വിഭാഗത്തിന് രണ്ടു വിഷയങ്ങളുണ്ടായിരിക്കും. ഇതില്‍ മത്സരസമയത്തു നറുക്കിട്ടു കിട്ടുന്ന വിഷയ മാണ് കുട്ടി പറയേണ്ടത്. 1. സ്വതന്ത്ര ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ നേട്ടങ്ങള്‍. 2. വിദ്യാര്‍ഥി കളും പഠിപ്പുമുടക്കും. ഹൈസ്കൂള്‍ വിഭാഗത്തിന് മത്സരത്തിന് അഞ്ചു മിനിറ്റു മുമ്പാണ് വിഷയം നല്‍കുക. സാഹിത്യ രചനാമത്സരങ്ങളുടെ വിഷയം മത്സരസമയത്തു നല്‍കും. മത്സരം ഒരു മണിക്കൂറായിരിക്കും.

വൈകുന്നേരം നടക്കുന്ന സമാപനസമ്മേളനത്തില്‍വച്ച് സമ്മാനങ്ങള്‍ വിതരണംചെയ്യും. ഇരട്ടയാര്‍ മേഖലാ ടാലന്റ് ഫെസ്റിന് ഓര്‍ഗനൈസര്‍ കൊച്ചുറാണി ജോസഫ്, പ്രസിഡന്റ് എം.ടി. ജോസഫ്, എം.വി. ജോര്‍ജുകുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. നെടുങ്കണ്ടം മേഖലാ ടാലന്റ് ഫെസ്റില്‍ പങ്കെടുക്കുന്നവരുടെ പേരുവിവരം 25നു മുമ്പായി മേഖലാ ഓര്‍ഗനൈസര്‍ ലിജി വര്‍ഗീസിനെ (ഫോണ്‍: 9447824946) അറിയിക്കേണ്ടതാണ്.


കരിമണ്ണൂര്‍ മേഖലാ കിഡ്സ് ഫെസ്റും ചോക്ളേറ്റ് ക്വിസും നാളെ

കരിമണ്ണൂര്‍: ഡിസിഎല്‍ കരിമണ്ണൂര്‍ മേഖല കിഡ്സ് ഫെസ്റും ചോക്ളേറ്റ് ക്വിസും നാളെ കരിമണ്ണൂര്‍ നിര്‍മല പബ്ളിക് സ്കൂളില്‍ നടക്കും. പ്രവിശ്യാ കൌണ്‍സിലര്‍ ശരണ്‍ രാജീവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ നിര്‍മ്മല പബ്ളിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റര്‍ ജോയിസി എഫ്സിസി ഫെസ്റ് ഉദ്ഘാടനംചെയ്യും. മേഖലാ ഓര്‍ഗനൈസര്‍ ടി.എ. ജോസഫ്, പ്രസിഡന്റ് ജെയ്സണ്‍ ജോസഫ്, മേഖലാ ഭാരവാഹികളായ ആര്യ സന്തോഷ്, അലീഷ ജോസഫ്, അര്‍ച്ചന സന്തോഷ്, അഭിഷേക് സിബി എന്നിവര്‍ പ്രസംഗിക്കും. കിഡ്സ് ഫെസ്റ് എല്‍കെജി, യുകെജി വിഭാഗങ്ങളിലാണ് നടക്കുന്നത്. പ്രസംഗം (ഇംഗ്ളീഷ്, മലയാളം), കഥപറച്ചില്‍ (ഇംഗ്ളീഷ്, മലയാളം), പുഞ്ചിരി രാജന്‍, പുഞ്ചിരി റാണി, കളറിംഗ്, ആക്്ഷന്‍ സോംഗ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍, വ്യക്തിഗത ഇനത്തില്‍ ഒരു ശാഖയില്‍നിന്നും മൂന്നുപേര്‍ക്ക് പങ്കെടുക്കാം. ആക്്ഷന്‍ സോംഗിനു ഏഴുപേരുടെ ടീമിനു പങ്കെടുക്കാം. കളറിംഗിനു ക്രയോണ്‍ മാത്രമേ ഉപയോഗിക്കാവൂ.

എല്‍പി, യുപി, എച്ച്എസ് വിഭാഗങ്ങള്‍ക്കാണ് ചോക്ളേറ്റ് ക്വിസ്. രണ്ടുപേരുള്ള മൂന്നു ടീമുകള്‍ക്ക് ഓരോവിഭാഗത്തിലും പങ്കെടുക്കാം.

മണിമല മേഖലാ ചോക്ളേറ്റ് ക്വിസും സാഹിത്യമത്സരങ്ങളും 29ന്

മണിമല ദീപിക ബാലസഖ്യം മണിമല മേഖലാ ചോക്ളേറ്റ് ക്വിസും സാഹിത്യമത്സരങ്ങളും 29-ാം തിയതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ മണിമല കാര്‍ഡിനല്‍ പടിയറ പബ്ളിക് സ്കൂളില്‍ നടക്കും. കഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണു സാഹിത്യ മത്സരങ്ങള്‍.

എല്‍പി, യുപി വിഭാഗങ്ങളിലായി നടക്കുന്ന ചോക്ളേറ്റ് ക്വിസില്‍ ഓരോ വിഭാഗത്തിലും ഒരു സ്കൂുളില്‍നിന്നും രണ്ടുപേരട ങ്ങുന്ന രണ്ടു ടീമുകള്‍ക്കു പങ്കെടുക്കാം.

മത്സരത്തില്‍ പങ്കെടുക്കാനാ ഗ്രഹിക്കുന്നവര്‍ നവംബര്‍ 27-നു മുമ്പായി പേര് രിജിസ്റര്‍ ചെയ്യണമെന്ന് മേഖലാ ഓര്‍ഗനൈ സര്‍ ജോസ് മണിമല (ഫോണ്‍ - 9497321083) അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.