സിവില്‍ സര്‍വീസസ് പരീക്ഷാ പരിശീലനം: ധനസഹായത്തിന് അപേക്ഷിക്കാം
Friday, November 21, 2014 12:21 AM IST
പാലാ: കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ, സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു പരിശീലനം നല്‍കുന്ന ഇന്റര്‍ ഡയോസിസന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റിസോഴ്സ് ഡവലപ്പ്മെന്റ്, പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റിറ്റ്യൂട്ട് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍നിന്നു കേന്ദ്രഗവണ്‍മെന്റ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. 2015 ഓഗസ്റില്‍ നടക്കുന്ന ഐഎഎസ് പ്രിലിമിനറി പരീക്ഷയ്ക്കുള്ള ഹ്രസ്വകാല പരിശീലന കോഴ്സില്‍ ചേര്‍ന്നു പഠിക്കുന്നവര്‍ക്കു കേന്ദ്രസര്‍ക്കാരിന്റെ നിബന്ധനകള്‍ക്കു വിധേയമായി പ്രതിമാസം 3,000 രൂപ വരെ (സമീപവാസികള്‍ക്ക് 1,500 രൂപ) വരെ സ്റൈപ്പന്‍ഡ് ലഭിക്കും.

പ്രിലിമിനറി പരീക്ഷ പാസാകുന്ന ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് 50,000 രൂപയുടെ പ്രത്യേക അവാര്‍ഡിനും അര്‍ഹതയുണ്ട്. മാതാപിതാക്കളുടെ വാര്‍ഷിക വരുമാനം 3,00,000 രൂപയില്‍ കവിയാത്തവര്‍ക്കു മാത്രമാണു സ്റൈപ്പന്‍ഡിന് യോഗ്യത. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലെയും മറ്റു പിന്നോക്ക സമുദായങ്ങളിലെയും അംഗങ്ങള്‍ക്കും മുന്നോക്ക സമുദായങ്ങളിലെ പിന്നോക്കക്കാര്‍ക്കും കേരള സര്‍ക്കാരിന്റെ ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റുകളുടെ ധനസഹായത്തിനും അപേക്ഷിക്കാം.


താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ പത്തിനു മുമ്പ് സിവില്‍ സര്‍വീസ് ഇന്‍സ്റിറ്റ്യൂട്ട് പ്രിന്‍സിപ്പലിന് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9447421011, 04822-215831.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.