എന്‍. റാമിന് എന്‍. രാമചന്ദ്രന്‍ പുരസ്കാരം
എന്‍. റാമിന് എന്‍. രാമചന്ദ്രന്‍ പുരസ്കാരം
Friday, November 21, 2014 12:22 AM IST
തിരുവനന്തപുരം: പ്രമുഖ പത്രപ്രവര്‍ത്തകനായിരുന്ന എന്‍. രാമചന്ദ്രന്റെ സ്മരണക്കായി രൂപീകരിച്ച ഫൌണ്േടഷന്റെ പ്രഥമ അവാര്‍ഡിന് ഹിന്ദു മുന്‍ എഡിറ്റര്‍ ഇന്‍ ചീഫും കസ്തൂരി ആന്‍ഡ് സണ്‍സ് ലിമിറ്റഡ് ചെയര്‍മാനുമായ എന്‍. റാം അര്‍ഹനായി. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് എന്‍. രാമചന്ദ്രന്‍ ഫൌണ്ടഷന്‍ ഉദ്ഘാടനം നടക്കുന്ന 25-ന് വൈകുന്നേരം അഞ്ചിന് സമ്മാനിക്കും.

മ്യൂസിയത്തിനു സമീപമുള്ള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയേഴ്സ് ഹാളില്‍ നടക്കുന്ന ചടങ്ങ് ധനമന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റിസ് എം.എന്‍. വെങ്കിടാചലയ്യ അവാര്‍ഡ് ദാനവും എന്‍. രാമചന്ദ്രന്‍ അനുസ്മരണ പ്രഭാഷണവും നിര്‍വഹിക്കും. പത്രസമ്മേളനത്തില്‍ ഫൌണ്േടഷന്‍ പ്രസിഡന്റ് ബി.ആര്‍.പി. ഭാസ്കര്‍, സെക്രട്ടറി പി.പി. ജയിംസ്, മഹാദേവന്‍തമ്പി, ലക്ഷ്മിദേവ് എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.