സുഗതകുമാരിക്ക് തോപ്പില്‍ ഭാസി പുരസ്കാരം
സുഗതകുമാരിക്ക് തോപ്പില്‍ ഭാസി പുരസ്കാരം
Friday, November 21, 2014 12:22 AM IST
തിരുവനന്തപുരം: 2014 -ലെ തോപ്പില്‍ഭാസി പുരസ്കാരം കവിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിക്ക്. 33,333 രൂപയും കാരയ്ക്കാമണ്ഡപം വിജയകുമാര്‍ രൂപകല്‍പ്പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവും അടങ്ങിയതാണ് തോപ്പില്‍ഭാസി ഫൌണ്േടഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡ്. ഒ.എന്‍.വി കുറുപ്പ്, ഡോ. പുതുശേരി രാമചന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, എന്‍.സുകുമാരപിള്ള എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.


തോപ്പില്‍ഭാസി ദിനമായ ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്തുവച്ച് അവാര്‍ഡ് സമര്‍പ്പിക്കുമെന്ന് ഫൌണ്േടഷന്‍ ചെയര്‍മാന്‍കൂടിയായ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍രവീന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വള്ളിക്കാവ് മോഹന്‍ദാസ്, എന്‍.സുകുമാരപിള്ള, എം.എ. ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.