ബിംസ് വാര്‍ഷികവും വ്യവസായ സംരംഭകത്വ ദിനാചരണവും 25ന്
ബിംസ് വാര്‍ഷികവും വ്യവസായ സംരംഭകത്വ ദിനാചരണവും 25ന്
Saturday, November 22, 2014 12:18 AM IST
ചങ്ങനാശേരി: എസ്ബി ഓട്ടോണമസ് കോളജിലെ എബിഎ വിഭാഗമായ ബര്‍ക്ക്മാന്‍സ് ഇന്‍സ്റിറ്റ്യൂട്ട്് ഓഫ് മാനേജ്മെന്റ് സ്റഡീസിന്റെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ കേരളത്തിലെ മികച്ച സംരംഭകനുള്ള അവാര്‍ഡിന് ഡബിള്‍ഹോഴ്സ് മഞ്ഞിലാസ് ഗ്രൂപ്പ് ചെയര്‍മാന്‍ രഞ്ജി ജോണ്‍ അര്‍ഹനായി. ബര്‍ക്ക്മാന്‍സ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ 19-ാമത്തെ അവാര്‍ഡിനാണ് ഇദ്ദേഹം അര്‍ഹനായത്. പ്രശസ്തി പത്രവും ഫലകവുമുള്‍പ്പെടുന്നതാണ് അവാര്‍ഡ്. അഞ്ഞൂറു കോടി രൂപ ടേണോവറുള്ള ഡബിള്‍ ഹോഴ്സ് കമ്പനിയില്‍ നേരിട്ടും അല്ലാതെയുമായി ആയിരത്തോളം പോരാണ് ജോലി ചെയ്യുന്നത്. ബിസനസ് രംഗത്തെ മികവിന് രഞ്ജി ജോണിന് നേരത്തേ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ബര്‍ക്ക്മാന്‍സ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് 25ന് രാവിലെ 11നു നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി കെ.സി.ജോസഫ് അവാര്‍ഡ്ദാനം നിര്‍വഹിക്കും. കോളജ് മാനേജര്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍ അധ്യക്ഷത വഹിക്കും. സി.എഫ്.തോമസ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. പ്രിന്‍സിപ്പല്‍ റവ.ഡോ. ടോമി പടിഞ്ഞാറേവീട്ടില്‍, എംഎസ്എംഇയു ഡയറക്ടര്‍ ജി.എസ്. പ്രകാശ്, വ്യവസായ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ. സുധീര്‍ എന്നിവര്‍ പ്രസംഗിക്കും.


പരിപാടിയോടനുബന്ധിച്ച് അന്നു രാവിലെ ഒമ്പതിന് ബിസിനസ് പ്ളാന്‍ മത്സരങ്ങളും പാനല്‍ ചര്‍ച്ചയും നടക്കും. ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. സ്റ്റീഫന്‍ മാത്യൂസ്, നിമ്മി കെ.ചാക്കോള, അജയ് ജോര്‍ജ് വര്‍ഗീസ്, അശോക് വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിക്കും. ഡയറക്ടര്‍ ഡോ.സ്റ്റീഫന്‍ മാത്യൂസ്, വകുപ്പ് മേധാവി പ്രഫ.സിബി ജോസഫ്, കോ-ഓര്‍ഡിനേറ്റര്‍ ബിന്‍സായി സെബാസ്റ്റ്യന്‍, മെര്‍ലിന്‍ ബി.ജോസഫ്, അഖില വിജയന്‍, പ്രിനു എലിസബത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.