സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കും: കെജിഎസ്
Saturday, November 22, 2014 12:21 AM IST
പത്തനംതിട്ട: നിര്‍ദിഷ്ട ആറന്മുള വിമാനത്താവള പദ്ധതിയുടെ പാരിസ്ഥിതിക അനുമതിക്കു പുതിയ പഠനം നടത്താനാണു സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നതെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ പാരിസ്ഥിതിക അനുമതിക്കാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കെജിഎസ് മാനേജിംഗ് ഡയറക്ടര്‍ ജിജി ജോര്‍ജ് അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ, വഡോദര, റായ്പുര്‍ വിമാനത്താവളങ്ങളുടെ പാരിസ്ഥിതിക പഠനം നടത്തിയ കമ്പനി എന്ന പേരില്‍ മാത്രമാണു കമ്പനിയെ ആറന്മുളയില്‍ പഠനം നടത്താന്‍ നിയോഗിച്ചത്. പാരിസ്ഥിതിക പഠനം നടത്താന്‍ കമ്പനിക്ക് അര്‍ഹതയില്ലെന്നാണു സുപ്രീംകോടതി വിധിച്ചിരിക്കുന്നത്. വിധി സംബന്ധിച്ചു പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതിയില്‍ നല്‍കുമെന്നും ജിജി ജോര്‍ജ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.