ആര്‍എസ്എസിനെ പ്രകീര്‍ത്തിച്ചെന്നതു സൃഷ്ടിക്കപ്പെട്ടത്: പിണറായി വിജയന്‍
ആര്‍എസ്എസിനെ പ്രകീര്‍ത്തിച്ചെന്നതു സൃഷ്ടിക്കപ്പെട്ടത്: പിണറായി വിജയന്‍
Saturday, November 22, 2014 12:21 AM IST
തിരുവനന്തപുരം: പൊതുവേദിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആര്‍എസ്എസിനെ പ്രകീര്‍ത്തിച്ചുവെന്നതു മാധ്യമങ്ങള്‍ ബോധപൂര്‍വം സൃഷ്ടിച്ചതാണെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആര്‍എസ്എസിനെ മഹത്വവത്കരിക്കുകയെന്നതാണ് വാര്‍ത്തയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

തൊഴിലാളിവര്‍ഗ പ്രസ്ഥാനം ആര്‍എസ്എസിനെ കണ്ടുപഠിക്കണമെന്നു കാരാട്ട് പറഞ്ഞിട്ടില്ല. പറയാത്ത കാര്യം പറഞ്ഞുവെന്നതര ത്തില്‍ വാര്‍ത്ത വരുന്നു. ഇതെല്ലാം ആര്‍എസ്എസ് പ്രീണനത്തിന്റെ ഭാഗമാണെന്നും നിഷ്പക്ഷത പുലര്‍ത്തുന്ന ചില മാധ്യമങ്ങള്‍ പോലും ഇപ്പോള്‍ ആ വഴിക്കാണു സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പി. ഗോവിന്ദപിള്ള അനുസ്മരണചടങ്ങിലാണു കാരാട്ട് ആര്‍എസ്എസിനെ പ്രകീര്‍ത്തിച്ചൂവെന്ന വാര്‍ത്ത പിണറായി വിജയന്‍ നിഷേധിച്ചത്. ആര്‍എസ്എസിനെ പ്രീണിപ്പിക്കാന്‍ ചില മുസ്ലിം മതമേലധികാരികളും രംഗത്തുവന്നിട്ടുണ്ട്. പ്രത്യേക സംരക്ഷണത്തിനുവേണ്ടിയാണ് ഇവര്‍ ഇങ്ങനെ ചെയ്യുന്നതെന്നും പിണറായി പറഞ്ഞു.


വര്‍ഗീയഭ്രാന്തനായ പ്രവീണ്‍ തൊഗാഡിയായുടെ മാറാട് പ്രസംഗത്തിന്റെ ഭാഗമായുള്ള കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടി ആര്‍എസ്എസ് പ്രീണനത്തിന്റെ ഭാഗമായുള്ളതാണെന്നും പിണറായി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.