ആഭ്യന്തരമന്ത്രിക്കു പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ്
Saturday, November 22, 2014 12:22 AM IST
തിരുവനന്തപുരം: അഴിമതിക്കെതിരായ പോരാട്ടത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കൊപ്പം യൂത്ത് കോണ്‍ഗ്രസ് ഉണ്ടാകുമെന്നു സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍. മഹേഷ്. സമൂഹത്തെയാകെ കാന്‍സര്‍ പോലെ ബാധിച്ചിരിക്കുന്ന അഴിമതിയെ വേരോടെ പിഴുതെറിയാനുള്ള ആഭ്യന്തര മന്ത്രിയുടെ ശ്രമത്തിനു പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് ഉണ്ടാകും.

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ജനങ്ങള്‍ക്കു മുന്നില്‍ കൊണ്ടുവരാന്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം മുന്‍കൈ എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഴിമതി നട ത്തുന്നവര്‍ എത്ര ഉന്നതരായാലും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണു ജനം കാണുന്ന ത്. ഐഎ എസ്- ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെ ടുക്കുന്നത് അഴിമതിക്കാരായവര്‍ക്കുള്ള താക്കീതാണെന്നും മ ഹേഷ് പ്രസ്താവനയില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.