ബാങ്ക് റിട്ടയറീസ് ഫോറം സംസ്ഥാന സമ്മേളനം കോട്ടയത്ത്
Saturday, November 22, 2014 12:28 AM IST
കോട്ടയം: ഓള്‍ കേരള ബാങ്ക് റിട്ടയറീസ് ഫോറം രണ്ടാം സംസ്ഥാന സമ്മേളനം 24, 25 തീയതികളില്‍ കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററില്‍ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി 24നു വൈകുന്നേരം നാലിനു തിരുനക്കര ബാങ്ക് എംപ്ളോയിസ് ഹാളില്‍ നടക്കുന്ന സെമിനാര്‍ കെ. വരദരാജന്‍ ഉദ്ഘാടനം ചെയ്യും. ടി.ആര്‍. രഘുനാഥന്‍ അധ്യക്ഷതവഹിക്കും. ആര്‍. രഘുനാഥന്‍ നായര്‍ വിഷയാവതരണം നടത്തും. കെ. വേണുഗോപാല്‍, തോമസ് പോത്തന്‍, കെ.വി. ജോര്‍ജ്, കെ. ശശിചന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ സി.വി. ശ്രീധരന്‍ നായര്‍, കെ. വേണുഗോപാല്‍, പി.വി. ജോസ്, കെ. ശശിചന്ദ്രന്‍, പി. സദാശിവന്‍ പിള്ള എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.