പി.ടി ചാക്കോ പുരസ്കാരം ചെന്നിത്തലയ്ക്ക്
Saturday, November 22, 2014 12:29 AM IST
ആലപ്പുഴ: 2014ലെ പി.ടി ചാക്കോ ഫൌണ്േടഷന്‍ പുരസ്കാരത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അര്‍ഹനായി. 10001 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്ന അവാര്‍ഡ് 2015 ജനുവരി ആദ്യവാരം ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്നു ഫൌണ്േടഷന്‍ ചെയര്‍മാന്‍ മുക്കം ബേബി പത്രസമ്മേളനത്തില്‍ അറിയിച്ചു. പുന്നപ്ര ശാന്തിഭവന്‍ ട്രസ്റി ബ്രദര്‍ മാത്യു ആല്‍ബിന്‍ ഉള്‍പ്പടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 25 പ്രതിഭകളെ ചടങ്ങില്‍ ആദരിക്കും. മികച്ച വിദ്യാലയത്തിനുള്ള പി.ടി. ചാക്കോ ഫൌണ്േടഷന്‍ സ്മാരകട്രോഫി ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജിന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കണ്‍വീനര്‍ ബിനു എടത്വ, കലവൂര്‍ എന്‍. ഗോപിനാഥ്, പി.ഡി. ജോസഫ്, അഡ്വ. പി.പി. ജോസഫ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.