വൈഗ ഡാമില്‍ 3.5 ടിഎംസി വെള്ളംകൂടി സംഭരിക്കാനുള്ള ശേഷിയും ഉപയോഗിക്കുന്നില്ല
Saturday, November 22, 2014 12:08 AM IST
കുമളി: തമിഴ്നാട്ടിലെ വൈഗ അണക്കെട്ടില്‍ 3.5 ടിഎംസി വെള്ളംകൂടി സംഭരിക്കാനുള്ള ശേഷിയുള്ളപ്പോള്‍ ഇതു പ്രയോജനപ്പെടുത്താതെ മുല്ലപ്പെരിയാര്‍ ഡാമില്‍തന്നെ വെള്ളം ഉയര്‍ത്തിനിര്‍ത്താനുള്ള നീക്കമാണ് തമിഴ്നാട് നടത്തുന്നത്. മുല്ലപ്പെരിയാറില്‍ 136 അടിക്കുശേഷം 142 അടിവരെ വെള്ളം ഉയരുമ്പോള്‍ ഒന്നര ടിഎംസി വെള്ളമാണ് അധികമായി സംഭരിക്കപ്പെടുന്നത്.

വൈഗ അണക്കെട്ടിന്റെ സംഭരണശേഷി പ്രയോജനപ്പെടുത്തിയിരുന്നെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്താമായിരുന്നു. ഇതിനു തയാറാകാതെ തമിഴ്നാട് നടത്തിയിരിക്കുന്ന വെല്ലുവിളി വന്‍ദുരന്തഭീഷണിയിലാണ് കേരളത്തെ എത്തിച്ചിരിക്കുന്നത്.


മഴ ശക്തമായാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്പില്‍വേകള്‍ തുറന്നുവിടേണ്ടിവരും. അപ്പോള്‍ പെരിയാര്‍ തീരങ്ങളിലുണ്ടായേക്കാവുന്ന ജലപ്രളയംപോലും തമിഴ്നാട് പരിഗണിച്ചിട്ടില്ല.

തീരദേശ വാസികളുടെ സുരക്ഷയ്ക്കായി കുമളി, വണ്ടിപ്പെരിയാര്‍, ഉപ്പുതറ എന്നിവിടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ദ്രുതകര്‍മസേനയെ വിന്യസിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.