ജൈവകര്‍ഷകര്‍ക്ക് അവാര്‍ഡ്
Sunday, November 23, 2014 12:05 AM IST
കോട്ടയം: സരോജിനി ദാമോദരന്‍ ഫൌണ്േടഷന്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള ആറാം അക്ഷയശ്രീ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതലത്തില്‍ ഏറ്റവും നല്ല ജൈവ കര്‍ഷകന് 50,000 രൂപയും ജില്ലാതലത്തില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് എന്നീ പത്തു ജില്ലകളിലെ മികച്ച ജൈവകര്‍ഷകന് 10,000 രൂപ വീതവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. അവസാന തീയതി 30.


മൂന്നുവര്‍ഷത്തിനു മേല്‍ പൂര്‍ണമായും ജൈവഭക്ഷണ കൃഷി ചെയ്യുന്ന കൃഷിക്കാരെയാണു പരിഗണിക്കുന്നത്. വെള്ളക്കടലാസില്‍ കൃഷിരീതിയുടെ ലഘുവിവരവും വീട്ടില്‍ എത്തിച്ചേരാനുള്ള വഴിയും ഫോണ്‍ നമ്പരും ജില്ലയും എഴുതണം. അവാര്‍ഡ് വിതരണം 2015 മാര്‍ച്ച് ഒന്നിന് മുഹമ്മയില്‍ നടക്കും. വിലാസം കെ.വി. ദയാല്‍, അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍, ശ്രീകോവില്‍, മുഹമ്മ പി.ഒ., ആലപ്പുഴ, പിന്‍-688525, ഫോണ്‍: 0478 2583289.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.