പുണ്യനിമിഷത്തിനു സാക്ഷ്യംവഹിക്കാന്‍ മരിയയും
പുണ്യനിമിഷത്തിനു സാക്ഷ്യംവഹിക്കാന്‍ മരിയയും
Sunday, November 23, 2014 12:09 AM IST
കോട്ടയം: ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങിനു സാക്ഷ്യംവഹിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ തീര്‍ഥാടകരുടെ മുന്‍നിരയില്‍ ഇന്നു പാലാ കൊട്ടാരത്തില്‍ മരിയയുമുണ്ടായിരിക്കും. പാലാ കൊട്ടാരത്തില്‍ ജോസിന്റെ മകള്‍ മരിയയ്ക്കു ചാവറയച്ചന്റെ മധ്യസ്ഥതയില്‍ കണ്ണിനു ലഭിച്ച സൌഖ്യമാണു വിശുദ്ധനായി ഉയര്‍ത്തുന്നതിനു കാരണമായ അത്ഭുതമായി റോമിലെ നാമകരണ കോടതി അംഗീകരിച്ചത്.

2005 ഏപ്രില്‍ അഞ്ചിനു മരിയ ജനിക്കുമ്പോള്‍ ഓള്‍ട്ടറിംഗ് കണ്‍വര്‍ജന്റ് സ്വിന്റ് (കോങ്കണ്ണിനൊപ്പം കണ്ണ് ഒരേ ദൃഷ്ടിയില്‍ നില്‍ക്കാത്ത സ്ഥിതി) എന്ന ന്യൂനതയുണ്ടായിരുന്നു. വിവിധ ആശുപത്രികളിലെ ചികിത്സ ചെയ്തെങ്കിലും ചാവറയച്ചന്റെ മധ്യസ്ഥത അപേക്ഷിച്ചുള്ള പ്രാര്‍ഥനയിലാണ് സൌഖ്യം നേടിയത്. ഇക്കാര്യം മാന്നാനത്ത് വൈസ് പോസ്റുലേറ്ററെ അറിയിക്കുകയും തുടര്‍ന്ന് 2010 ഏപ്രില്‍ 14നു മാര്‍ ജോസഫ് കല്ലറങ്ങാട്ട് പാലാ രൂപതയില്‍ ഇതുമായി ബന്ധപ്പെട്ട പ്രത്യേക കോടതി ആരംഭിക്കുകയും ചെയ്തു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നിരവധി സാക്ഷികളില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കുകയും 2010 സെപ്റ്റംബര്‍ ആറിനു രേഖകള്‍ റോമിലേക്ക് സമര്‍പ്പിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.