കാര്‍ മറിഞ്ഞ് ശബരിമല തീര്‍ഥാടകന്‍ മരിച്ചു
Sunday, November 23, 2014 12:13 AM IST
ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്ക്.

തിരുവനന്തപുരം നന്തന്‍കോട് അക്ഷയഹൌസില്‍ അശോകനാണ് (54) മരിച്ചത്. ഇന്നലെ വൈകുന്നേരം നിലയ്ക്കലിനും അട്ടത്തോടിനും മധ്യേയായിരുന്നു അപകടം. ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്നു സംഘം. കാറിലുണ്ടായിരുന്ന നന്തന്‍കോട് സ്വദേശികളായ കിഷോര്‍, അശോക് കുമാര്‍, ലോഹിതദാസ് എന്നിവര്‍ക്കു പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ അശോകിനെ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.